ഈ ലേഖനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം
13)ഹോഗനെക്കല്‍ ദൂരം : 126 കി മി
നരന്‍ അടക്കം നിരവധി മലയാള സിനിമകള്‍ ചിത്രീകരിച്ച സ്ഥലമാണ് തമിഴ്നാട്ടിലെ ഹോഗനെക്കല്‍,തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലം കാവേരി നദിയിലെ വെള്ളച്ചാട്ടം കൊണ്ട് പ്രസിദ്ധമാണ്,നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന ഈ സ്ഥലത്തെ പ്രധാന ആകര്‍ഷണം ട്രെക്കിങ്ങും കുട്ടവഞ്ചിയും തന്നെയാണ്,കുട്ടവഞ്ചിയില്‍ കയറിയുള്ള സാഹസിക യാത്ര ഇഷ്ട്ടപ്പെടുന്നവര്‍ ഈ സ്ഥലം ഒഴിവാക്കരുത്.
14) ലെപക്ഷി ക്ഷേത്രം ദൂരം : 122 കി മി
ആന്ധ്രപ്രദേശിലെ അനന്തപൂരിനു സമീപം സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് ലെപക്ഷി ക്ഷേത്രം,ഒറ്റക്കല്ലില്‍ തീര്‍ത്ത വലിയ ഒരു നന്ദി പ്രതിമയാണ് ഇവിടത്തെ ഒരു പ്രത്യേകത,വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ തീര്‍ത്ത ചുമര്‍ ചിത്രങ്ങള്‍ ഗതകാലത്തെ നമ്മുടെ ചിത്രകലാ വൈവിധ്യങ്ങള്‍ വിളിച്ചോതുന്നവയാണ്.
15)തലക്കാടു ദൂരം : 137 കി മി
കാവേരി നദിയുടെ മണല്‍ തിട്ടില്‍ മുങ്ങി കിടക്കുന്ന 30 മുപ്പതോളം ക്ഷേത്രങ്ങള്‍ നിറഞ്ഞ സ്ഥലമാണ് ഇത്,ഒരു ദിശയില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന കാവേരി നദി മറ്റൊരു ദിശയിലേക്കു പെട്ടെന്ന് മാറുന്നത് ഇവിടെ വച്ചാണ്,അഞ്ചു ശിവലിംഗങ്ങളെ ആരാധിച്ചു കൊണ്ട് എല്ലാ 12 വര്‍ഷത്തിലും നടക്കുന്ന “പഞ്ചലിംഗദര്‍ശന” ഇവിടത്തെ പ്രധാന ആഘോഷമാണ്.
16)മൈസൂരു ദൂരം : 150 കി മി
കൊട്ടാരങ്ങളുടെ നഗരമാണ് ഇത്, മൈസൂരു കേന്ദ്രമാക്കിയാണ് വോഡയാര്‍ രാജവംശം ഭരണം നടത്തിയിരുന്നത്. ചാമുണ്ഡി ദേവി മഹിഷാസുരനെ വധിച്ചതുമായി ബന്ധപ്പെട്ട് “മഹിഷൂരു”എന്ന സ്ഥലമാണ് പിന്നീടു മൈസൂരു ആയതു എന്നാണ് കഥ.1912 ല്‍ വോഡയാര്‍ നിര്‍മിച്ച കൊട്ടാരം ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം,മൃഗശാല,കരനജി തടാകം,ചാമുണ്ഡി ഹില്‍സ് ,സന്റ് ഫിലോമിന പള്ളി,വൃന്ദാവന്‍ ഗാര്‍ഡന്‍,കൃഷ്ണ രാജ സാഗര്‍ അണക്കെട്ട് എന്നിവയും നിര്‍ബന്ധമായും കാണേണ്ട സ്ഥലങ്ങള്‍ ആണ്.
17)ശിവനസമുദ്ര ദൂരം : 130 കി മി
കാവേരി നദി രണ്ടായി വിഭജിക്കുകയും പിന്നീട് കൂടി ചേരുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു ദ്വീപ് ആണ് ശിവനസമുദ്ര എന്ന സ്ഥലം,രണ്ടായി വിഭജിക്കപ്പെട്ട നദി ഗഗനചുക്കി ,ബരചുക്കി എന്നീ പേരുകളില്‍ രണ്ടു വെള്ളച്ചട്ടങ്ങളായി താഴേക്ക് പതിക്കുന്നു.ഒരു പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ മുന്‍പ് ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
18)മധുഗിരി ദൂരം : 102 കി മി
ഏക ശിലയാല്‍ രൂപപ്പെട്ട ഒരു വലിയ കുന്നാണ് മധുഗിരി,ഈ രൂപത്തിലുള്ള ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തെയും അത്ഭുതമാണ് മധുഗിരി.3930 അടി ഉയരം.സുല്‍ത്താന്‍ ഹൈദരാലി നിര്‍മിച്ച ഒരു കോട്ടയും ഇവിടെ കാണാം മലക്ക് മുകളില്‍ നശിപ്പിക്കപ്പെട്ട ഒരു ഗോപാല കൃഷ്ണ സ്വാമി ക്ഷേത്രവും ഉണ്ട്.
19)ശിവഗംഗ ദൂരം : 50 കി മി
ബാംഗ്ലൂര്‍ ഗ്രാമജില്ലയിലെ ദോബാസ്പെട്ടിന് സമീപം,1368 മീറ്റര്‍ ഉയരമുള്ള ഒരു മലമുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശിവഗംഗ, നിരവധി ക്ഷത്രങ്ങളാല്‍ പ്രസിദ്ധമാണ് ഈ സ്ഥലം.
20)നൃത്യഗ്രാം ദൂരം : 35 കി മി
ക്ലാസ്സികല്‍ ഡാന്‍സ് പഠിപ്പിക്കുന്നതിനായി രൂപീകൃതമായ ഇന്ത്യയിലെ ആദ്യത്തെ മോഡേണ്‍ ഗുരുകുലമാണ് നൃത്യഗ്രാം.1990 ല്‍ ഒഡിസ്സി നര്‍ത്തകിയായ പ്രോമിത ഗൌരി ആണ് ഈ ഡാന്‍സ് ഗ്രാമം സ്ഥാപിച്ചത്.ഒഡിസ്സി,മോഹിനിയാട്ടം,കുച്ചുപ്പുടി,ഭരതനാട്ട്യം,കഥകളി,കഥക് എന്ന് വേണ്ട എല്ലാ ഇന്ത്യന്‍ നൃത്ത രൂപങ്ങളും ഇവിടെ പഠിപ്പിക്കുന്നുണ്ട്.ഓരോ ദിവസം എട്ടുമണിക്കൂര്‍ ആണ് ഈ ഗുരുകുലത്തില്‍ ക്ലാസ്സുകള്‍ നടക്കുന്നത്.
21)ഘാട്ടി സുബ്രഹ്മണ്യ ക്ഷേത്രം ദൂരം : 55 കി മി
വളരെ പുരാതനവും പ്രശസ്തവുമായ സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്,ബാംഗ്ലൂര്‍ നഗരത്തിന്റെ പ്രാന്ത പ്രദേശത്ത് ഉള്ള ഈ ക്ഷേത്രത്തിന്റെ പ്രത്യേകത കാര്‍ത്തികേയാനും നരസിംഹ മൂര്‍ത്തിയും ഒരെയിടത്ത് പ്രതിഷ്ട്ടിക്കപ്പെട്ടിട്ടുണ്ട് എന്നത് ആണ്.നാഗ പൂജകള്‍ക്ക് പ്രശസ്തമായ് ക്ഷേത്രം കൂടിയാണ് ഘാട്ടി സുബ്രഹ്മണ്യ.
22)ശ്രിരംഗപട്ടണ ദൂരം : 125 കി മി
ടിപ്പു സുല്‍ത്താന്‍ മൈസൂര്‍ ഭരിച്ചിരുന്ന സമയത്ത് ശ്രിരംഗപട്ടണമായിരുന്നു രാജ്യത്തിന്‍റെ തലസ്ഥാനം,കാവേരി നദി രണ്ടായി മുറിഞ്ഞ് പിന്നീട് കൂടിചേരുമ്പോള്‍ രൂപപ്പെട്ട ഒരു ദ്വീപ് ആണ് ഇത്,കാവേരി സംഗമ,ശ്രിരംഗനാഥ ക്ഷേത്രം,രംഗനതിട്ടു പക്ഷി നിരീക്ഷണ കേന്ദ്രം എന്നിവ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍ ആണ്.
23)യെലഗിരി ദൂരം : 165 കി മി
തമിഴ്നാട്ടിലെ ജോലാര്‍പെട്ടക്ക് സമീപമുള്ള ഒരു ചെറിയ ഹില്‍ സ്റ്റേഷന്‍ ആണ് യെലഗിരി,മലയുടെ മുകളില്‍ ഉള്ള തടാകത്തില്‍ ബോട്ടിംഗ് സൌകര്യം ഉണ്ട്,ട്രെക്കിംഗ് ഇഷ്ട്ടപ്പെടുന്നവര്‍ക്ക് ഇത് ഒരു നല്ല ലക്ഷ്യംആണ്.
24)രാമനഗര ദൂരം : 48 കി മി
സാഹസിക യാത്രകള്‍ക്കും ട്രെക്കിങ്ങിനും ഏറ്റവും അനുയോജ്യമായ സ്ഥലമാണ് രാമനഗര,പ്രധാന കോര്‍പ്പറേറ്റ് ഔട്ടിങ്ങുകള്‍ നടക്കുന്നത് ഈ സ്ഥലത്തെ ചുറ്റിപ്പറ്റിയാണ്.
25)കുരുടുമലെ ദൂരം : 110 കി മി
ത്രിമൂര്‍ത്തികളാല്‍ പ്രതിഷ്ട്ടിക്കപ്പെട്ട ഗണപതി ക്ഷേത്രമാണ് ഇത്,വിജയ നഗര സാമ്രാജ്യത്തിന്റെ സമയത്ത് നിര്‍മിക്കപ്പെട്ട ഈ ക്ഷേത്രം വളരെ ശക്തിയുള്ളതു ആണ് എന്ന് ആണ് വിശ്വാസികള്‍ കരുതുന്നത്.
നോട്ട് : എല്ലാ ദൂരവും കണക്കാക്കിയിരിക്കുന്നത് മജെസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.