സ്വർണവിലയിൽ വലിയ കുതിച്ചുചാട്ടം: പവന് 10,200 രൂപ വർധിച്ചു

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ സർവകാല റെക്കോർഡുകൾ ഭേദിച്ചുകൊണ്ടുള്ള വൻ കുതിപ്പ്. ഒറ്റയടിക്ക് പവന് 10,200 രൂപ വർധിച്ച് വില 1,23,120 രൂപയിലെത്തി. ഗ്രാമിന് 1,257 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 15,320 രൂപയായി ഉയർന്നു. സ്വർണവിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കും ഏറ്റവും വലിയ ഏകദിന വർധനവുമാണിത്.

സ്വർണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുത്തനെ ഉയർത്തിയതാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. വിദേശനാണ്യ ശേഖരത്തിന്മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായി, ഇറക്കുമതി തീരുവ നിലവിലുണ്ടായിരുന്ന 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് സർക്കാർ വർധിപ്പിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങി.

  സീറ്റിൽ യുഡിഎഫ്; തകർന്നടിഞ്ഞ് എൽഡിഎഫ്

10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും 5 ശതമാനം കാർഷിക ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സെസും (AIDC) ചേർത്താണ് ആകെ നികുതി 15 ശതമാനമായി നിശ്ചയിച്ചിരിക്കുന്നത്. 2024 പകുതിയോടെ കേന്ദ്ര സർക്കാർ നികുതി നിരക്കുകളിൽ ഇളവ് വരുത്തിയിരുന്നുവെങ്കിലും പുതിയ സാഹചര്യത്തിൽ ഇത് വീണ്ടും ഉയർത്താൻ തീരുമാനിക്കുകയായിരുന്നു. വിവാഹ സീസൺ അടുത്തുവരുന്ന പശ്ചാത്തലത്തിൽ സ്വർണവിലയിലുണ്ടായ ഈ അപ്രതീക്ഷിത വർധനവ് സാധാരണക്കാരെയും സ്വർണ വിപണിയെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടിക്കാലത്തിന്റെ മധുരസ്മരണകളുമായി 'പുട്ടാണി എക്സ്പ്രസ്': ആറ് പതിറ്റാണ്ടുകൾ പിന്നിട്ട് കബ്ബൺ പാർക്കിലെ അത്ഭുതയാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വൻ ഓപ്പറേഷൻ; 272 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാടുകടത്തി
[masterslider id="10"]

Related posts

Click Here to Follow Us