നാളത്തെ നമ്മ മെട്രോ റെയിൽ സർവ്വീസിൽ മാറ്റം

ബംഗളൂരു: ബംഗളൂരു മെട്രോ ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ നാളെ (മെയ് 10, ഞായർ) മാറ്റം. സാധാരണ ഞായറാഴ്ചകളിൽ രാവിലെ 7 മണിക്ക് ആരംഭിക്കാറുള്ള സർവീസുകൾ നാളെ പുലർച്ചെ 5 മണിക്ക് തന്നെ ആരംഭിക്കുമെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) അറിയിച്ചു.

പർപ്പിൾ ലൈനിലെ ശ്രീ ബാലഗംഗാധര സ്വാമിജി (ഹൊസഹള്ളി), കബ്ബൺ പാർക്ക് സ്റ്റേഷനുകൾക്കിടയിൽ നടത്താനിരുന്ന അറ്റകുറ്റപ്പണികൾ മാറ്റിവെച്ചതായും ബി.എം.ആർ.സി.എൽ അറിയിച്ചു. നേരത്തെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് നിർത്തിവെക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ശനിയാഴ്ച ഈ തീരുമാനം പിൻവലിച്ചു. ഇതോടെ മെട്രോ ശൃംഖലയിലുടനീളം തടസ്സമില്ലാതെ ട്രെയിനുകൾ ഓടും.

  'പൂക്കി എക്സ്പ്രഷൻ'; വൈറൽ വിഡിയോയിൽ പ്രതികരണവുമായി കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ

ഞായറാഴ്ച നഗരത്തിൽ നടക്കുന്ന വിവിധ പ്രധാന പരിപാടികൾ പരിഗണിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാലാണ് സർവീസ് നേരത്തെയാക്കാൻ തീരുമാനിച്ചത്. നഗരവാസികൾക്ക് യാത്രാക്ലേശമില്ലാതെ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ പുതിയ സമയക്രമം സഹായകരമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജോണി ജോണി യെസ് പപ്പാ'... ഇനി വേണ്ട പപ്പാ; കുട്ടികളെ നുണ പറയാൻ പഠിപ്പിക്കുന്നു; വിവാദ പരാമർശവുമായി യൂ പി മന്ത്രി
[masterslider id="10"]

Related posts