പ്രശസ്ത ചലച്ചിത്ര – ടി.വി. താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയിൽ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ല. അറുന്നൂറ്റി അമ്പതോളം എപ്പിസോഡുകൾ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ ‘നീലു’വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടർന്നും അവതരിപ്പിക്കും. ഇത് സംബന്ധിച്ച് ഉയർന്നുവന്ന പരാതികൾ ചാനൽ മാനേജ്‌മെന്റ് ഗൗരവത്തോടെ പരിശോധിച്ച് വരികയാണ്. നിഷ ഉന്നയിച്ച പരാതികൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ആ കലാകാരിക്ക് ഉറപ്പ് നൽകുകയും ചെയ്തു.
പരമ്പരയുടെ ചിത്രീകരണം മുടങ്ങില്ല. കൊച്ചിയിൽ വരും ദിവസങ്ങളിൽ നടക്കുന്ന ചിത്രീകരണത്തിൽ നിഷയുടെ കഥാപാത്രം ഉണ്ടാകും ,എന്നാണ് ഫ്ലവേഴ്സ്ചാനലിന്റെ വിശദീകരണം.
അതേ സമയം കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിന് നടി നൽകിയ അഭിമുഖത്തിൽ തന്നെ സീരിയലിൽ നിന്ന് ഒഴിവാക്കിയതായി ആരോപിച്ചിരുന്നു, മാത്രമല്ല സംവിധായകനെതിരെ ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇത്തരം തീവ്രസ്വഭാവമുളള ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട സംവിധായകനെതിരെ ചാനൽ നിയമനടപടി സ്വീകരിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.