കന്നഡ ഭാഷയെ അധിക്ഷേപിച്ചു: ബെംഗളൂരുവിൽ മലയാളി ക്യാബ് ഡ്രൈവർക്കെതിരെ കേസ്

ബെംഗളൂരു: കന്നഡ ഭാഷയെ അപമാനിച്ചെന്ന പരാതിയിൽ ബെംഗളൂരുവിൽ ക്യാബ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. അവതാരകയും നാടൻപാട്ട് കലാകാരിയുമായ ദിവ്യ ആലൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മാർച്ച് 27-നാണ് സംഭവം നടന്നത്. ഗിരിനഗർ പോലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു. റാപ്പിഡോ (Rapido) വഴി ബുക്ക് ചെയ്ത യാത്രയ്ക്കിടെ താൻ കന്നഡയിൽ സംസാരിച്ചതിനെ ഡ്രൈവർ പരിഹസിച്ചുവെന്ന് ദിവ്യ പരാതിയിൽ പറയുന്നു. കന്നഡ സംസാരിക്കുന്നവരെ ഇയാൾ തരംതാഴ്ത്തി സംസാരിച്ചതായും പരാതിയിലുണ്ട്.

ബെംഗളൂരുവിൽ കന്നഡ സംസാരിക്കേണ്ട ആവശ്യമില്ല. ദേശീയ ഭാഷയായ ഹിന്ദിയിൽ സംസാരിക്കൂ” എന്ന് ഡ്രൈവർ പറഞ്ഞതായി ദിവ്യ ആരോപിക്കുന്നു. യാത്രയ്ക്കിടയിൽ ഡ്രൈവർ നിരന്തരം മൊബൈൽ ഫോൺ ഉപയോഗിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ദിവ്യ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം

വീഡിയോയില്‍ പറയുന്നത് പ്രകാരം കാബ് ഓടിച്ചിരുന്നത് ഒരു മലയാളിയാണ്. കേരളത്തില്‍ നിന്ന് വന്നയാളാണ് ഇദ്ദേഹം എന്ന് പറഞ്ഞു കൊണ്ടാണ് ദിവ്യയുടെ ഇൻസ്റ്റഗ്രാം വീഡിയോ തുടങ്ങുന്നത്. “അദ്ദേഹം പറയുന്നത് ബെംഗളൂരുവില്‍ നിങ്ങളുടെ ഭാഷ സംസാരിക്കേണ്ട ആവശ്യമില്ല എന്നാണ്. ഇവിടെ സംസാരിക്കാൻ ഹിന്ദിയുണ്ടല്ലോ.

പുറത്തു നിന്ന് വരുന്നവർക്കെല്ലാം നാം കംഫർട്ട് സോണ്‍ ഒരുക്കുകയാണ്,” ദിവ്യ പറഞ്ഞു.കാബ് ഡ്രൈവർ മലയാളത്തില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഡ്രൈവ് ചെയ്യുന്നതിനിടെ ഡ്രൈവർ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനെയും ദിവ്യ വിമര്‍ശിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം ദിവ്യ പ്രസിദ്ധീകരിച്ച കമന്റ് ഇങ്ങനെ: “കന്നഡിഗരെ ഉണരൂ. ഇന്നലെ വൈകുന്നേരം നടന്ന സംഭവം. ഈ വ്യക്തിയെ കാണുക. ബെം​ഗളൂരുവിൽ മറ്റ് ഭാഷക്കാർക്ക് ബഹുമാനം ലഭിക്കുന്നു. കന്നഡ ഭാഷയ്ക്ക് ആ ബഹുമാനം ലഭിക്കുന്നില്ലന്നും സൂചിപ്പിച്ചു.

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

മറ്റുള്ളവർ എന്ത് വിചാരിച്ചാലും, പക്ഷേ സ്വന്തം ഭാഷയില്‍ അഭിമാനിക്കുന്നവരുടെ രക്തം തിളച്ചുമറിയുന്നു. നമ്മള്‍ എപ്പോള്‍ ഉണരും?”ആയിരക്കണക്കിന് ആളുകളാണ് ലൈക്കും കമന്റുമായി ഈ പോസ്റ്റില്‍ എത്തുന്നത്. നിരവധി പേർ ഇതേ പ്രശ്നം ചൂണ്ടിക്കാട്ടി പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.

പരാതിയിലെ ആരോപണങ്ങൾ പരിശോധിച്ച് വരികയാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നും ഗിരിനഗർ പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts