റോഡരികുകളില്‍ കംപോസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുന്നത് ആരംഭിച്ചു: ഇനി നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ മാലിന്യം കുന്നുകൂടുന്നത് കുറയും

WASTE GARBAGE

ബെംഗളൂരു: ജൈവ മാലിന്യം വീ ട്ടുകാര്‍ക്കു തന്നെ പ്രാദേശികമായി സംസ്‌കരിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി ഗ്രേറ്റര്‍ അതോറിറ്റി (ജിബിഎ). നഗരത്തിലെ കൂടുതല്‍ റോഡരികുകളില്‍ കംപോസ്റ്റ് ബിന്നുകള്‍ സ്ഥാപി ക്കുന്നത് ആരംഭിച്ചു.

വീട്ടുകാര്‍ നേരിട്ടു മാലിന്യം എത്തിക്കുന്നതു പ്രോത്സാഹിപ്പി ക്കാനാണ് ഇവ സ്ഥാപിക്കുന്നത്. മാലിന്യം സംസ്‌കരിച്ച് ജൈവവള മാക്കി മാറ്റുന്നതിനു പുറമേ പൊ തുസ്ഥലങ്ങളില്‍ മാലിന്യം കുന്നു കൂടുന്നതും ഒഴിവാക്കാം. നിലവില്‍ ചില പാര്‍ക്കുകളില്‍ മാലിന്യം സം സ്‌കരിക്കുന്നതിനു സൗകര്യമുണ്ട്.

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും; നേതാക്കളുമായി ചർച്ച നടത്തി രാഹുൽ ഗാന്ധി

ഇന്നലെ ഈസ്റ്റ് സിറ്റി കോര്‍പ റേഷന്‍ പരിധിയിലെ ബെലന്തൂര്‍ – കൈക്കൊണ്ടഹള്ളി മേഖലയില്‍ റോഡരികില്‍ ബിന്നുകള്‍ സ്ഥാപിച്ചു. സന്നദ്ധ സംഘടനയായ സാ ഹസിന്റെ സഹകരണത്തോടെയാണ് ഈസ്റ്റ് കോര്‍പറേഷനില്‍ പദ്ധതി നടപ്പാക്കുന്നത്. മാലിന്യ സംസ്‌കരണത്തെക്കുറിച്ചു ബോധ വല്‍ക്കരണവും നടത്തുന്നുണ്ട്.

വരും ദിവസങ്ങളില്‍ നഗരത്തിലെ മറ്റു കോര്‍പറേഷനുകളിലും സംവിധാനം ഏര്‍പ്പെടുത്തും. നിലവില്‍ ജിബിഎ ഏര്‍പ്പെടുത്തിയ ജീവനക്കാരാണു വീടുകളില്‍നിന്ന് മാലിന്യം ശേഖരിച്ച് നിശ്ചിതസ്ഥലത്തു സംസ്‌കരിക്കുന്നത്. ജൈവ മാലിന്യം രാസവ സ്തുക്കള്‍ ചേര്‍ത്തു ജൈവ വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്.

  മാലിന്യം നീക്കിയില്ലെങ്കിൽ പണി തെറിക്കും; കരാറുകാർക്ക് ബെംഗളൂരു കോർപ്പറേഷന്റെ 'റെഡ് സിഗ്നൽ'!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹിതരുടെ ഡേറ്റിംഗ്: ഇന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്; സ്ത്രീ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
[masterslider id="10"]

Related posts

Click Here to Follow Us