ബിഗ് ബോസ് വീട്ടിൽ ആകെ ബന്ധമുളളത് ഇവരുമായി; ‘അനുമോളുമായി തീരെ ബന്ധം ഇല്ല; സൗഹൃദത്തെ കുറിച്ച് രേണു സുധി

ബിഗ് ബോസ് മലയാളം സീസൺ 7 വിന്നറായ അനുമോളും മറ്റ് മത്സരാർഥികളും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പ്രതികരിച്ച് രേണു സുധി.

വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് രേണു സുധി.

വിദേശത്തും കേരളത്തിലുമെല്ലാമായി നിരവധി പ്രോഗ്രാമുകളിലേക്ക് രേണുവിന് ക്ഷണം എത്തുന്നുണ്ട്. ഇതിനിടെ ബിഗ്ബോസ് മലയാളം സീസൺ 7 ലും രേണു മത്സരിച്ചിരുന്നു.

  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ

നടി അനുമോൾ ആണ് ബിഗ്ബോസിൽ ഇത്തവണ വിജയിയായത്. ഇപ്പോളിതാ, അനുമോളുമായി ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് രേണു.

“അനുമോളുമായിട്ട് ബിഗ്‌ബോസ് കണ്ടസ്റ്റന്റ്‌സില്‍ ആര്‍ക്കെങ്കിലും കോണ്‍ടാക്റ്റ് ഉണ്ടോ എന്ന് എനിക്കറിയില്ല. ഞാനുമായിട്ട് കോണ്‍ടാക്റ്റ് ഇല്ല. ഞാന്‍ കോണ്‍ടാക്ട് ഉള്ളത് നൂറ, ആദില, ശാരിക, ബിന്നി… അതുപോലെ കുറച്ചു പേരുമായിട്ടാണ്.

നിവിനെ ഒരു പ്രാവശ്യം കോണ്‍ടാക്ട് ചെയ്തു. അനുമോളുമായിട്ട് കോണ്‍ടാക്ട് ഇല്ല”, എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി രേണു പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ
[masterslider id="10"]

Related posts