ബെംഗളൂരു മലയാളികളുടെ വിഷു യാത്ര ഗോവിന്ദയാകുമോ? റിസർവേഷൻ തുറന്നയുടനെ ട്രെയിനുകളെല്ലാം വെയ്റ്റിങ് ലിസ്റ്റിൽ; ഇനി ടിക്കറ്റ് ഈ ട്രെയിനിൽ മാത്രം

ബെംഗളൂരു: വിഷുവിനോട് അടുത്ത ദിവസങ്ങളിലെ ട്രെയിൻ ടിക്കറ്റുകൾ വിറ്റുതീരുന്നത് അതിവേഗമാണ്. അറുപത് ദിവസം മുമ്പാണ് ട്രെയിനുകൾ റിസർവേഷന് വേണ്ടി തുറക്കുക.

ഏപ്രിൽ പത്താം തിയ്യതിയിലെ റിസർവേഷൻ ഓപ്പണായപ്പോൾ അതിവേഗമാണ് എല്ലാ ടിക്കറ്റുകളും വിറ്റുതീർന്നത്.

ഏപ്രിൽ 11ലെ ചില ട്രെയിനുകളും ഇതിനകം റിസർവേഷൻ തുറന്നിട്ടുണ്ട്. ഇവയിലും ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിലേക്കോ ആർഎസിയിലേക്കോ മാറിയിട്ടുണ്ട്.

വന്ദേ ഭാരതിൽ ടിക്കറ്റ് ലഭ്യമാണ്

ഇന്ന് തുറന്ന ഏപ്രിൽ 10, 11 തിയ്യതികളിലെ ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് ട്രെയിനിൽ ടിക്കറ്റ് റിസർവേഷനുകൾ ലഭ്യമാണ്. രാവിലെ 5.10ന് എടുത്ത് എറണാകുളത്ത് ഉച്ചയ്ക്ക് 1.50ന് എത്തുന്ന ഈ ട്രെയിനിൽ ചെയർ കാറിലും എക്സിക്യുട്ടീവ് ക്ലാസിലും ടിക്കറ്റ് ധാരാളമുണ്ട്.

  സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ലെന്ന് കരുതി; പക്ഷേ പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ എത്തിയത് ആക്രിക്കടയിൽ! സംഭവം ഇങ്ങനെ

അടുത്ത ദിവസങ്ങളിൽ റിസർവേഷൻ ഓപ്പണാകുമ്പോൾ കൂടുതൽ തിരക്കായിരിക്കുമെന്ന് ഉറപ്പാണ്. ഏപ്രിൽ 15നാണ് വിഷുദിനം. ഇത് ബുധനാഴ്ചയാണ് വരുന്നത്. തിങ്കളും ചൊവ്വയും അവധി ലഭിക്കുന്നവർക്ക് ശനി, ഞായർ എന്നിവ ചേർത്ത് അഞ്ച് ദിവസത്തെ അവധി ലഭിക്കും.

ഇത്തരത്തിൽ അവധി ലഭിക്കുന്നവരാണ് എപ്രിൽ 10 വെള്ളിയാഴ്ച തന്നെ റിസർവ് ചെയ്യുന്നവരിൽ അധികവും. ബുധനാഴ്ച മാത്രം അവധി ലഭിക്കുന്നവരും രണ്ടുദിവസത്തെ മാത്രം അവധിയുള്ളവരുമെല്ലാം 13, 14 തിയ്യതികളിലായിരിക്കും ബുക്ക് ചെയ്യുക.

  സിഇടി പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം ബെംഗളൂരുവിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

ആ ദിവസങ്ങളിൽ തിരക്ക് ഇനിയും കൂടുതലായിരിക്കും. മുൻകൂട്ടി അവധി നിശ്ചയിച്ച് ബുക്കിങ് ഓപ്പണാകുമ്പോൾ തന്നെ ബുക്ക് ചെയ്യാൻ ശ്രമിക്കുകയാണ് ബെംഗളൂരുവിലെ മലയാളികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗത ഏജൻസിയുടെ മറവിൽ തട്ടിപ്പ്; ബെം​ഗളൂരുവിൽ നിന്ന് കാണാതായ സ്‌കൂട്ടർ വർഷങ്ങൾക്ക് ശേഷം തിരിച്ചുകിട്ടിയത് ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us