ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന്റെ മൊഴിയെടുത്ത് എസ്ഐടി

ചെന്നൈ: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിൽനിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്ഐടി നടന്റെ മൊഴിയെടുത്തത്. കേസിൽ ജയറാമിനെ സാക്ഷിയാക്കാനാണ് നീക്കം.

ചോദ്യം ചെയ്യലിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെ കുറിച്ചാണ് എസ്ഐടി പ്രധാനമായും ചോദിച്ചറിഞ്ഞത്. കേസ് അന്വേഷണത്തിലെ സ്വാഭാവിക നടപടികളുടെ ഭാഗമായിട്ടാണ് വീട്ടിലെത്തി മൊഴിയെടുത്തതെന്നാണ് ലഭിക്കുന്ന വിവരം.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

കഴിഞ്ഞ 40 വർഷമായി ശബരിമലയിൽ എല്ലാ വർഷവും ദർശനത്തിനെത്തുന്നുണ്ട്. അവിടെ വച്ചുള്ള പരിചയമാണ് പോറ്റിയുമായി ഉള്ളതെന്ന് ജയറാം മൊഴി നൽകി. ഉണ്ണിക്കൃഷ്ണൻ പോറ്റി വഴിയാണ് ഗോവർധനനെ പരിചയപ്പെട്ടത്.

ശബരിമല ശ്രീകോവിലിലേക്കു പുതുതായി നിർമിച്ച സ്വർണപ്പാളികൾ വീട്ടിൽ പൂജയ്ക്കു വച്ചാൽ ഐശ്വര്യമുണ്ടാകുമെന്ന് പോറ്റി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂജ നടത്തിയത്. ഇതിനു പുറമേ ക്ഷേത്രത്തിൽ വച്ചുനടന്ന പൂജയിൽ പങ്കെടുത്തതായും നടൻ മൊഴി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts