സുരക്ഷ നിരീക്ഷിക്കാൻ പലയിടത്തും അധിക സി.സി.ടി.വി. ക്യാമറകൾ; റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി നഗരം

ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് നഗരത്തിൽ വിപുലമായ ഒരുക്കവും സുരക്ഷാക്രമീകരണങ്ങളും.

ബെംഗളൂരുവിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ 38 സംഘങ്ങൾ പങ്കെടുക്കും.

കർണാടക സ്റ്റേറ്റ് റിസർവ് പോലീസ്, സിറ്റി ആംഡ് റിസർവ്, ഇന്ത്യൻ ആർമി, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, എയർഫോഴ്സ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് തുടങ്ങിയ സേനാസംഘങ്ങൾ പരേഡിൽ അണിനിരക്കും. പരേഡിനെ ഗവർണർ താവർചന്ദ് ഗഹ്‌ലോത് അഭിവാദ്യംചെയ്യും.

  ഭരണം ലഭിക്കുന്നതിന് മുമ്പേ യു ഡി എഫിൽ കെ സുധാകരൻ തുടക്കമിട്ടത് വെടിക്കെട്ടിന് മുൻപുള്ള മത്താപ്പ് കത്തീര്

ആഘോഷവുമായി ബന്ധപ്പെട്ട് മതിയായ സുരക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ അറിയിച്ചു.

പരിപാടി കാണാൻ ആഗ്രഹിക്കുന്നവർ രാവിലെ 8.30-ന് മുൻപ്‌ ഗ്രൗണ്ടിലെത്തണം. എട്ട് മണിക്കുശേഷം സന്ദർശകരെ അനുവദിക്കില്ല. സുരക്ഷ നിരീക്ഷിക്കാൻ പലയിടത്തും അധിക സി.സി.ടി.വി.കളും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടിൽ വച്ച് പ്രസവം, നവജാത ശിശു മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us