ഉദയനിധി സ്റ്റാലിന്റെ ജന്മദിന പാര്‍ട്ടിയില്‍ അർദ്ധനഗ്ന യുവതികളുടെ നൃത്തം മന്ത്രിയുടെ മുന്നില്‍; വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി വീഡിയോ

തമിഴ്‌നാട്ടില്‍ മന്ത്രിയുടെ മുന്നില്‍ നൃത്തം ചെയ്യുന്ന അർദ്ധനഗ്നമായി വേഷം ധരിച്ച യുവതികളുടെ വീഡിയോ വൈറലായതോടെ പ്രതിരോധത്തിലായി ഭരണകക്ഷിയായ ഡിഎംകെ.

തമിഴ്‌നാട് സഹകരണ മന്ത്രി പെരിയകറുപ്പനാണ് വീഡിയോയില്‍ യുവതികളുടെ നൃത്തം ആസ്വദിച്ച് കൈകള്‍ കൂപ്പുന്നത്. .വീഡിയോ വൈറലായതോടെ സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി ബിജെപി കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തി.

ശിവഗംഗ ജില്ലയില്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി നടന്ന പാര്‍ട്ടിയിലാണ് യുവതികള്‍ നൃത്തം അവതരിപ്പിച്ചത്.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

തമിഴ്‌സംസ്‌കാരത്തെയും സ്ത്രീകളുടെ അന്തസ്സിനെയും ഹനിക്കുന്നതാണ് സംഭവമെന്ന് ബിജെപി ആരോപിച്ചു. സ്ത്രീകളെ തന്റെ മുന്നില്‍ നൃത്തം ചെയ്യിപ്പിച്ചുവെന്നാരോപിച്ച് ഭരണകക്ഷിയായ ഡിഎംകെ മന്ത്രിയെ എഐഎഡിഎംകെയും വിമര്‍ശിച്ചു.

സംഭവത്തില്‍ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി ഉന്നയിച്ചത്. വിനോദത്തിലും ആഡംബരത്തിലും മാത്രം മുഴുകാന്‍ വേണ്ടി എന്തിനാണ് സര്‍ക്കാര്‍ സ്ഥാനമേറ്റെടുക്കുന്നതെന്ന് ബിജെപി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ചോദിച്ചു.

മുതിര്‍ന്ന മന്ത്രിമാര്‍ യാതൊരു യോഗ്യതയുമില്ലാതെ പാരമ്പര്യ പിന്തുടര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാത്രം ഉപമുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാളുടെ ജന്മദിനം ആഘോഷിക്കുന്നുവെന്നും ഇത് അടിമത്തത്തിന്റെ ഉന്നതിയല്ലേ എന്നും ബിജെപി ചോദിച്ചു.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

അര്‍ദ്ധനഗ്ന വസ്ത്രം ധരിച്ച സ്ത്രീകളെ വിളിച്ചുവരുത്തി നൃത്തം ചെയ്യിക്കുകയും ആസ്വദിക്കാന്‍ കൈയടിക്കുകയും ചെയ്യുന്ന ഡിഎംകെ നേതാക്കളെ ആശ്രയിക്കേണ്ടിവരുമ്പോള്‍ തമിഴ്‌നാട്ടിലെ സ്ത്രീകള്‍ എങ്ങനെ പരാതികള്‍ ഉന്നയിക്കുമെന്നും ബിജെപി ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി
[masterslider id="10"]

Related posts