യുവാവിന് മുട്ടൻ പണി; ബിരിയാണി കഴിച്ച് കൈകഴുകാൻ പോയ തക്കത്തിന് വാട്സാപ്പിലൂടെ പരിചയപ്പെട്ട കാമുകി സ്കൂട്ടറുമായി മുങ്ങി;

വാട്സാപ്പിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാൻ പോയ യുവാവിന് കിട്ടിയത് മുട്ടൻ പണി. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ പോയ യുവാവിന്‍റെ സ്കൂട്ടറുമായി കാമുകി കടന്നു കളയുകയായിരുന്നു.

എറണാകുളം കൈപ്പട്ടൂർ സ്വദേശിയായ 24 കാരനാണ് പുത്തൻ സ്‌കൂട്ടർ നഷ്ടമായത്. യുവാവിന്‍റെ പരാതിയിൽ കളമശേരി പൊലീസ് കേസെടുത്തു.

ഒരു മാസം മുൻപാണ് യുവതിയുമായി 24 കാരൻ പരിചയത്തിലാകുന്നത്. നമ്പർ തെറ്റിയെത്തിയ ഒരു സന്ദേശത്തിൽ നിന്ന് തുടങ്ങിയ ചാറ്റിങ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറി.

  സി.ഇ.ടി പരീക്ഷക്കിടെ പൂണൂൽ അഴിപ്പിച്ചു: ബെംഗളൂരുവിൽ പ്രതിഷേധം ശക്തം

തുടർന്ന് കൊച്ചിയിലെ പ്രമുഖ മാളിൽ വെച്ച് ആദ്യമായി കാണാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. മൂന്ന് മാസം മുൻപ് വാങ്ങിയ സ്കൂട്ടറിലാണ് യുവാവ് മാളിൽ എത്തിയത്.

മാളിന്‍റെ പാർക്കിങ് ഏരിയയിലാണ് യുവാവ് സ്കൂട്ടർ വെച്ചിരുന്നത്. എന്നാൽ തൊട്ടപ്പുറത്തെ കടയ്ക്ക് സമീപത്തേക്ക് വണ്ടി മാറ്റിവെക്കാൻ യുവതി നിർബന്ധിക്കുകയായിരുന്നു.

അതിനു ശേഷം മാത്രമാണ് യുവതി നേരിട്ട് കാണാൻ തയ്യാറായത്. നേരത്തെ ചാറ്റ് ചെയ്യുന്ന സമയത്തൊരിക്കലും ഇരുവരും ഫോട്ടോ കൈമാറിയിരുന്നില്ല. അതിനാൽ കാമുകിക്ക് പ്രായം കൂടുതലാണെന്ന് യുവാവ് മനസിലാക്കിയത് അപ്പോൾ മാത്രമാണ്.

എന്നാല്‍ ഒരേ പ്രായമാണ് എന്ന് യുവതി വിശ്വസിക്കുകയായിരുന്നു. തുടർന്ന് ഇരുവരും മാളിലെ ഫുഡ്കോര്‍ട്ടില്‍ പോയി ബിരിയാണിയും ജ്യൂസും വാങ്ങിക്കഴിച്ചു, യുവാവിന്‍റെ ചെലവിലായിരുന്നു ഭക്ഷണം വാങ്ങിയത്.

  മദ്യം കലർത്താൻ വെള്ളം നൽകിയില്ല: 9 വയസുകാരനെ വെടിവെച്ചു കൊന്നു

ഭക്ഷണം കഴിച്ച് യുവാവ് കൈകഴുകാന്‍ പോയ തക്കം നോക്കി യുവതി സ്കൂട്ടറിന്‍റെ താക്കോലും മറ്റും കൈക്കലാക്കി മുങ്ങുകയായിരുന്നു. പൊലീസ് യുവതിക്കായുള്ള അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിമാരായ രാജനും ചിഞ്ചുറാണിയും നേരിട്ടത് കടുത്ത മത്സരം; സിപിഐ
[masterslider id="10"]

Related posts

Click Here to Follow Us