ബെംഗളൂരു വിമാനത്താവളത്തിലെ നമസ്കാരം: വിമർശിച്ച് ബിജെപി

ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഒരുകൂട്ടം ആളുകൾ നമസ്‌കരിക്കുന്ന വീഡിയോ ദൃശ്യവുമായി ബിജെപി. രണ്ടാം ടെർമിനലിന് മുന്നിൽനടന്ന നമസ്‌കാരം സുരക്ഷാവീഴ്ചയാണെന്നും ഇത് അനുവദിച്ച സംസ്ഥാനസർക്കാർ മറുപടിപറയണമെന്നും ആവശ്യപ്പെട്ടു.

പൊതുസ്ഥലങ്ങളിൽ ആളുകൾ ഒന്നിച്ചുകൂടുന്നതിന് മുൻകൂർ അനുമതിവേണമെന്ന സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടിയ ബിജെപി വക്താവ് വിജയ പ്രസാദ് സർക്കാരിൽനിന്ന് അനുമതി നേടിയിട്ടാണോ ഇവർ പ്രാർഥനനടത്തിയതെന്നും ചോദിച്ചു.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

ബെംഗളൂരു വിമാനത്താവളത്തിനുള്ളിൽ എല്ലാ വിഭാഗങ്ങൾക്കുമായി പൊതുപ്രാർഥനാ സ്ഥലമുണ്ട്. എന്നിട്ടും ടെർമിനലിന് പുറത്ത് അതിസുരക്ഷവേണ്ട സ്ഥലത്ത് നമസ്‌കാരം നടത്തിയതിനെയാണ് ബിജെപി ചോദ്യംചെയ്യുന്നത്.

ആർഎസ്എസ് റൂട്ട് മാർച്ചിനെ എതിർക്കുന്ന സർക്കാർ മറ്റൊരു വിഭാഗത്തിനുനേരേ കണ്ണടയ്ക്കുകയാണെന്ന് ബിജെപി ആരോപിച്ചു. പൊതുസ്ഥലങ്ങളിൽ ആർഎസ്എസ് ശാഖകൾ നടത്തുന്നത് വിലക്കണമെന്ന് മന്ത്രിമാർ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു.

തുടർന്ന്, പൊതുസ്ഥലങ്ങളിൽ പത്തിൽ കൂടുതൽപ്പേർ പങ്കെടുക്കുന്ന പരിപാടികൾക്ക് മുൻകൂർ അനുമതി നിർബന്ധമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ, ഇത് ഹൈക്കോടതി സ്‌റ്റേചെയ്തിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
[masterslider id="10"]

Related posts