വിദേശത്തുനിന്ന് പാഴ്‌സൽ മാർഗത്തിൽ ലഹരി കടത്തി: രണ്ട് മലയാളികൾ ബെംഗളൂരു പോലീസിന്റെ പിടിയിൽ

ബെംഗളൂരു : വിദേശത്തുനിന്ന് പാഴ്‌സൽ മാർഗത്തിൽ വിലകൂടിയ ഹൈബ്രിഡ് കഞ്ചാവ് കടത്തിയ സംഭവത്തിൽ മലയാളികളായ രണ്ടുപേർ ബെംഗളൂരു പോലീസിന്റെ പിടിയിലായി.

മലപ്പുറം സ്വദേശി നിസാർ മുഹമ്മദ് (37), കണ്ണൂർ സ്വദേശി എം. റഷീദ് (46) എന്നിവരാണ് അറസ്റ്റിലായത്.

വിദേശത്തുനിന്നുള്ള പാഴ്‌സലുകൾ കൈകാര്യംചെയ്യുന്ന ചാമരാജ്‌പേട്ടുള്ള ഫോറിൻ പോസ്റ്റ് ഓഫീസിൽ ജർമനിയിൽനിന്നും തായ്‌ലാൻഡിൽനിന്നും എത്തിയ പാഴ്‌സലുകളിലായിരുന്നു 3.81 കോടി വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുണ്ടായിരുന്നത്.

  കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു: സർവീസ് അടുത്തയാഴ്ച്ച മുതൽ

വ്യാജപ്പേരിലും മേൽവിലാസത്തിലുമായിരുന്നു പാഴ്‌സൽ എത്തിയിരുന്നത്. എന്നാൽ, അതിൽ നൽകിയിരുന്ന ഫോൺനമ്പറുകൾ യഥാർഥമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് നിസാറിനെയും റഷീദിനെയും പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാഴ്‌സലുകൾ പരിശോധിക്കുകയും ഇവയ്ക്കുള്ളിൽ വിലയേറിയ കഞ്ചാവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സഹായം തരാൻ അറബി വരും, പക്ഷേ പെണ്ണുങ്ങളുടെ കൂടെ വരുന്നത് അസൈനാർ! 'അറബി അസൈനാർ' ഒടുവിൽ വലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീണ്ടും വില കൂട്ടി; എൽ.പി.ജി സിലിണ്ടർ വില വർധിപ്പിച്ച
[masterslider id="10"]

Related posts

Click Here to Follow Us