ജംബോ സവാരിയോടെ 11 ദിവസം നീണ്ടുനിന്ന മൈസൂരു ദസറയ്ക്ക് ഇന്ന് സമാപനം

ബെംഗളൂരു: വിജയദശമി ദിനമായ ഇന്ന് ജംബോ സവാരിയോടെ 11 ദിവസം നീണ്ടുനിന്ന ആഘോഷങ്ങങ്ങളുടെ സമാധാനത്തോടെ മൈസൂരു ദസറയും സമാപിക്കും.

അഭൂതപൂർവമായ തിരക്കിനാണ് ഇത്തവണത്തെ ദസറ സാക്ഷ്യം വഹിച്ചത്. മലയാളികളടക്കം പ്രതിദിനം പതിനായിരക്കണക്കിന് പേരാണ് മൈസൂരുവിലേക്ക് ദസറക്കാഴ്ചകൾക്കായി എത്തിയത്.

ദസറയുടെ ആദ്യ ഒരാഴ്ച അഞ്ച് ലക്ഷത്തിനടുത്താളുകൾ മൈസൂരുവിലെത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ദസറയുടെ പ്രധാന ആകർഷണമായ ജംബു സവാരി വീക്ഷിക്കാൻ ഒരു ലക്ഷത്തിലേറെപ്പേർ നഗരത്തിലെത്തുമെന്നാണ് കണക്കു കൂട്ടൽ.

  സിമന്റ് മിക്സർ ടാങ്കർ ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

നഗരത്തിൽ വൻ സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. അംബാവിലാസ് കൊട്ടാര വളപ്പിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഉച്ചയ്ക്ക് 2.30ന് നന്ദിധ്വജ പുജ യോടെ ചടങ്ങ് തുടങ്ങും. ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം 750 കിലോ ഭാരമുള്ള സുവർണഹൗഡയിൽ പ്രതിഷ്ഠിക്കും. തുടർന്ന് ജംബോ സവാരിയുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും.

അഭിമന്യു എന്ന ആനയാണ് സുവർണഹൗഡ വഹിക്കുന്നത്. കൊട്ടാരത്തിൽ നിന്ന് ആരംഭിക്കുന്ന ജംബോ സവാരി നഗരപ്ര – ദക്ഷിണത്തിനു ശേഷം വൈകിട്ട് 6ന് ബന്നിമണ്ഡപം ഗ്രൗണ്ടിൽ സമാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാസ്‌പോർട്ട് വേണ്ട, ഇനി മുഖം സ്‌കാൻ ചെയ്താൽ മതി; ഇന്ത്യയിൽ ആദ്യമായ ഈ നേട്ടം ബെംഗളൂരു വിമാനത്താവളത്തിന്; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ കാറിൽ, റോഡിൽ മരണക്കളി! അർദ്ധരാത്രിയിൽ അനിൽ കുംബ്ലെ സർക്കിളിൽ സംഭവിച്ചത്? ലംബോർഗിനിയുടെ ഉടമ കുടുങ്ങും വൈറൽ
[masterslider id="10"]

Related posts

Click Here to Follow Us