ബെംഗളൂരു നഗരത്തിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം: 19 ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു

ബെംഗളൂരു: നഗരത്തിലെ ബഹുനില കെട്ടിടത്തിന്റെ പാർക്കിങ്ങിൽ തീപ്പിടുത്തം.

കനകപുര റോഡിലെ മെട്രോ സ്റ്റേഷന് സമീപമാണ് തീപിടുത്തമുണ്ടായത്.

ഡോമിനോസ് പീസ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തമാണ് കെട്ടിടത്തിലേക്ക് പട‍ർന്നത്.

ഇലക്ട്രിക് സ്കൂട്ടർ ചാർജിങ് പോയിന്റിലെ ഷോർട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണം.

19 ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു.

തീപിടിത്തത്തിന് പിന്നാലെ പാർക്കിംഗ് ഏരിയയിൽ വച്ചിരുന്ന ഗ്യാസ് സിലിണ്ടറികളിലൊന്ന് പൊട്ടിത്തെറിച്ചു. 6 സിലിണ്ടറുകൾ കൂടി അവിടെ ഉണ്ടായിരുന്നു എങ്കിലും പൊട്ടിത്തെറിക്കാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

അഗ്നിരക്ഷാ സേനയുടെ രണ്ട് വാഹനങ്ങൾ എത്തി തീയണക്കാൻ ശ്രമം തുടരുന്നു.. നാശനഷ്ടങ്ങളുടോ തോത് തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts