ഇന്ന് വിജയദശമി; അറിവിന്‍റെ ഹരിശ്രീ കുറിക്കാൻ കുരുന്നുകൾ

കൊച്ചി: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രശസ്തമായ രഥോത്സവം നടന്നു. മലയാളികൾ അടക്കം ആയിരക്കണക്കിന് ഭക്ത ജനങ്ങളാണ് കൊല്ലൂരിലേക്ക് ഒഴുകി എത്തിയത്. വിജയദശമി ദിനമായ ഇന്ന് പുലർച്ചെ മൂന്നിന് നട തുറന്നു. വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി.

മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിലായിരുന്നു പുഷ്പ രഥോത്സവ ചടങ്ങുകൾ. മൂകാംബിക ദേവിയെ പുഷ്പങ്ങളാൽ അലങ്കരിച്ച രഥത്തിൽ ക്ഷേത്രത്തിനകത്ത് ശ്രീകോവിലിനു ചുറ്റും എഴുന്നള്ളിക്കുന്ന ചടങ്ങാണിത്.

  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു

രഥോത്സവത്തിന് സാക്ഷിയാവാൻ മലയാളികളടക്കം പതിനായിരങ്ങൾ എത്തി. രഥം ക്ഷേത്രം വലം ചെയ്ത ശേഷം ഐശ്വര്യത്തിന്‍റെ പ്രതീകമായി ഭക്തർക്ക് നാണയങ്ങൾ എറിഞ്ഞു നൽകി.കൊല്ലൂരിൽ വിദ്യാരംഭ ചടങ്ങുകൾക്കായി നിരവധി കുരുന്നുകളാണ് എത്തിയിട്ടുള്ളത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങൾ നവരാത്രി ആഘോഷത്തിന്‍റെ നിറവിലാണ്. ഉത്തരേന്ത്യക്കാർ സംഗമിച്ചു.പാട്ടും നൃത്തവുമായി ആഘോഷം പുലരുവോളം നീണ്ടു നിന്നു.

രാത്രി 8 മണിയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. പാട്ടുകൾക്കനുസരിച്ച് പ്രായ ബേധമന്യേ എല്ലാവരും നൃത്തച്ചുവടുകളുമായി സംഗമിച്ചു.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

പൂജകളും ആഘോഷങ്ങളും രാത്രിയെ മറികടന്ന് പുലർച്ചവരെ നീണ്ടു.വർഷം കഴിയുന്തോറും നവരാത്രി ആഘോഷത്തിന്‍റെ മാറ്റ് കൂടുന്നുവെന്ന് സംഘാടകരും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts