ഇന്ന് മുതൽ നമ്മ മെട്രോ യെല്ലോ ലൈനിൽ നാലാമത്തെ ട്രെയിൻ ഓടി തുടങ്ങും; പുതിയ സമയക്രമം ഇങ്ങനെ

ബെംഗളൂരു : ബെംഗളൂരുവിൽ ഐടി സ്ഥാപനങ്ങൾ ഏറെയുള്ള മേഖലയിലേക്ക് തുറന്ന പുതിയ മെട്രോപാതയിൽ ഒരു തീവണ്ടികൂടി എത്തുന്നു.

ആർവി റോഡിൽനിന്ന് ബൊമ്മസാന്ദ്രയിലേക്കുള്ള യെല്ലോ ലൈനിലാണ് ബുധനാഴ്ച പുതിയ തീവണ്ടി സർവീസിനെത്തുന്നത്. ഇതോടെ ഈ പാതയിൽ ആകെ നാല് തീവണ്ടികളാകും.

പുതിയ തീവണ്ടി വരുന്നതോടെ സർവീസുകളുടെ ഇടവേളകൾ കുറച്ചുകൂടി ചുരുങ്ങും. നിലവിൽ 25 മിനിറ്റ് കൂടുമ്പോഴാണ് തീവണ്ടി ഉള്ളത്.

ഇത് 19 മിനിറ്റ് ആയി മാറുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ)അറിയിച്ചു. രാവിലെ ആറുമണിക്ക് ആദ്യ തീവണ്ടി സർവീസ് തുടങ്ങും.

  ബെംഗളൂരുവിൽ തെരുവ് നായയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു! ഭയാനകമായ സിസിടിവി ദൃശ്യം കാണാം

നിലവിൽ ഇത് 6.30-നാണ്. ഞായറാഴ്ചകളിൽ രാവിലെ ഏഴ് മണിക്കായിരിക്കും ആദ്യ തീവണ്ടി സർവീസ് തുടങ്ങുക. രാത്രി അവസാന തീവണ്ടി പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല.

ആർവി റോഡിൽനിന്ന് 11.55-നും ബൊമ്മസാന്ദ്രയിൽനിന്ന് 10.42-നുമാണ് അവസാന തീവണ്ടി പുറപ്പെടുക.

യെല്ലോ ലൈനിന്റെ പുതിയ ടൈംടേബിൾ

  • ആദ്യ ട്രെയിൻ സമയം – തിങ്കൾ മുതൽ ശനി വരെയുള്ള ആദ്യ വാണിജ്യ സർവീസ് രാവിലെ 6 മണിക്ക് ആരംഭിക്കും (സെപ്റ്റംബർ 9 വരെ ഇത് രാവിലെ 6.30 ന് ആരംഭിച്ചു).
  • ഞായറാഴ്ച ആദ്യ ട്രെയിൻ രാവിലെ 7 മണിക്ക് പുറപ്പെടും.
  • അവസാന ട്രെയിൻ സമയം – ആർ.വി. റോഡ് രാത്രി 11:55 നും ബൊമ്മസാന്ദ്ര രാത്രി 10:42 നും പുറപ്പെടും.
  മുഖ്യമന്ത്രി കസേരയിലേക്ക് ആര്? ഡൽഹിയിൽ ഇന്ന് കോൺഗ്രസ് കേന്ദ്രനേതൃത്വം യോഗം ചേരും; രാഹുൽ ഗാന്ധിയും പങ്കെടുത്തേക്കും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ യാത്രാക്ലേശം ഒഴിവാക്കാൻ പുതിയ ക്രമീകരണം; ശ്രദ്ധിച്ചില്ലെങ്കിൽ റോഡിൽ കുടുങ്ങും!
[masterslider id="10"]

Related posts

Click Here to Follow Us