ഡി അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ MDMA-യുമായി പിടിയിൽ ; വിൽപ്പന സെന്ററിലെ രോഗികളെ കേന്ദ്രീകരിച്ച്, അരഗ്രാമിന് 3000 രൂപ

തൃശൂർ : 4.5 ഗ്രാം എംഡിഎംഎയുമായി സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററിൽ ജോലിചെയ്യുന്ന യുവാവ് പിടിയില്‍.

തൃശൂർ കൊരട്ടി സ്വദേശി വിവേക് എന്ന ഡൂളി വിവേകി (25)നെയാണ് ചാലക്കുടി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കൊരട്ടി, ചിറങ്ങര, ചെറ്റാരിക്കല്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാൾ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്.

  ബെംഗളൂരുവിൽ റെക്കോർഡ് ചൂട്

ഇയാള്‍ കറുകുറ്റിയിലെ സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററില്‍ലെ ജീവനക്കാരനാണ്. ഡി അഡിക്ഷന്‍ സെന്ററില്‍ വരുന്ന രോഗികള്‍ക്ക് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നു.

സ്ഥാപന അധികാരികള്‍ അറിയാതെയാണ് ഇയാൾ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. അധികൃതരുടെ ശ്രദ്ധയിൽ വിഷയം പെട്ടതിന് പിന്നാലെയാണ് ഇയാള്‍ പിടിയിലായത്.

പോയന്റ് എന്ന കോഡ് ഉപയോഗിച്ചാണ് ഇയാള്‍ രാസലഹരി വിറ്റിരുന്നത്. നിരവധി അടിപിടിക്കേസുകളില്‍ പ്രതിയാണിയാൾ. അരഗ്രാമിന് 3000 രൂപ നിരക്കിലാണ് കച്ചവടം നടത്തിയിരുന്നത്.

  മലയാളി വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

അങ്കമാലി കേന്ദ്രീകരിച്ച മയക്കുമരുന്ന് കച്ചവടത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മകൻ ആത്മഹത്യ ചെയ്യില്ല';'കോളേജ് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ബന്ധുവിൻ്റെ, ബെംഗളൂരു പൊലീസ് അനങ്ങുന്നില്ല'; നിയമപോരാട്ടത്തിന് ആദിത്യന്റെ കുടുംബം
[masterslider id="10"]

Related posts

Click Here to Follow Us