ബെംഗളൂരു: ശ്രീകൃഷ്ണ ജന്മാഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നാളെ (സെപ്റ്റംബർ 4, വെള്ളിയാഴ്ച) ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) പരിധിയിൽ മൃഗങ്ങളെ കൊല്ലുന്നതിനും മാംസം വിൽക്കുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടറാണ് (മൃഗസംരക്ഷണം) ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് അനുസരിച്ച് സെപ്റ്റംബർ 4-ന് നഗരത്തിലെ കശാപ്പുശാലകളുടെ പ്രവർത്തനവും കടകൾ വഴിയുള്ള മാംസവിൽപ്പനയും പൂർണ്ണമായും തടഞ്ഞിട്ടുണ്ട്. നിരോധനം ഒരു ദിവസത്തേക്ക് മാത്രമായിരിക്കുമെന്നും പൊതുജനങ്ങളും വ്യാപാരികളും നിർദ്ദേശം കർശനമായി പാലിക്കണമെന്നും ജിബിഎ പ്രസ്താവനയിൽ അറിയിച്ചു. നിർദ്ദേശം ലംഘിച്ച് മാംസവിൽപ്പന നടത്തുന്നവർക്കെതിരെ ഉദ്യോഗസ്ഥർ കർശന നിയമനടപടികൾ സ്വീകരിക്കും.
പ്രധാന മതപരമായ ഉത്സവങ്ങൾ, ദേശീയ ദിനങ്ങൾ, അഹിംസ ഉയർത്തിപ്പിടിച്ച പ്രമുഖ വ്യക്തികളുടെ ജന്മവാർഷികങ്ങൾ എന്നിവയിൽ ബെംഗളൂരുവിലും കർണാടകയിലെ മറ്റ് മുനിസിപ്പൽ കോർപ്പറേഷൻ പരിധികളിലും മാംസവിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്താറുണ്ട്. ഇതിന്റെ ഭാഗമായാണ് ഇത്തവണത്തെ ജന്മാഷ്ടമി ദിനത്തിലും നഗരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]