​ന​ഗരത്തിലെ പുതിയ പാർക്കിംഗ് നിയമം; വീടിന് മുന്നിലെ പാർക്കിംഗിനും പോക്കറ്റ് കീറും; പൊതുജനങ്ങളുടെ നിർദേശങ്ങൾ ഈ ദിവസം വരെ ജി.ബി.എയെ അറിയിക്കാം; വിശദാംശങ്ങൾ

ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി.ബി.എ) പുറത്തിറക്കിയ കരട് പാർക്കിംഗ് നയത്തിന്മേൽ പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയം സെപ്റ്റംബർ 10 വരെ നീട്ടി. വീടുകൾക്ക് പുറത്ത് വാഹനം പാർക്ക് ചെയ്യുന്നതിന് പ്രതിവർഷം 25,000 രൂപ വരെ ഫീസ് ഈടാക്കുക, സ്വകാര്യ സ്ഥലങ്ങൾ പാർക്കിംഗിനായി വിട്ടുനൽകിയാൽ സ്വത്ത് നികുതിയിൽ ഇളവ് നൽകുക തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് പുതിയ നയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 10-നാണ് സംസ്ഥാന സർക്കാർ ‘ഗ്രേറ്റർ ബെംഗളൂരു ഏരിയ (പാർക്കിംഗ്) റൂൾസ്, 2026’ എന്ന പേരിലുള്ള കരട് നയം പുറത്തിറക്കിയത്. ഇതിനെതിരെ സമ്മിശ്ര…

Read More

കോക്രോച്ച് ജനതാ പാർട്ടിയിൽ പിളർപ്പ്; അഭിജിത് ദീപ്‌കെയ്‌ക്കെതിരെ വിമർശനവുമായി ‘സിജെപി-ഡെമോക്രാറ്റിക്’ നിലവിൽ വന്നു

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പിളർന്നു. സംഘടനയിൽ നിന്ന് രാജിവെച്ച ഒരുവിഭാഗം നേതാക്കൾ മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിൽ ‘കോക്രോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക്’ (സിജെപി-ഡി) എന്ന പേരിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചു. സിജെപി നേതാവ് അഭിജിത് ദീപ്‌കെയ്‌ക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് മനീഷ് ബ്രഹ്മഭട്ടും സംഘവും സംഘടന വിട്ടത്. അഭിജിത് ദീപ്‌കെയും സംഘവും ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ടീമായി മാറിയെന്ന് മനീഷ് ബ്രഹ്മഭട്ട് ആരോപിച്ചു. വിദ്യാർഥി സമരങ്ങളുടെ വിജയത്തിന് പിന്നാലെ, യാതൊരുവിധ കൂടിയാലോചനകളും നടത്താതെ പ്രസ്ഥാനത്തെ രാഷ്ട്രീയ പാർട്ടിയാക്കാൻ ദീപ്‌കെ നീക്കം…

Read More

നിയമം കടുപ്പിക്കുന്നു; പൊതുസ്ഥലങ്ങളിൽ തുപ്പുന്നതിനും മാലിന്യം തള്ളുന്നതിനും കനത്ത പിഴ

litteringപൊതുസ്ഥലങ്ങളിൽ തുപ്പുന്നതും മാലിന്യം വലിച്ചെറിയുന്നതും ശിക്ഷാർഹമായ കുറ്റമാക്കി പശ്ചിമ ബംഗാൾ സർക്കാർ നിയമം കടുപ്പിക്കുന്നു. കേവലം പിഴ ഈടാക്കുക മാത്രമല്ല, ജനങ്ങളുടെ ദൈനംദിന ശീലങ്ങളിൽ മാറ്റം വരുത്തി നഗരങ്ങൾ പൂർണ്ണമായും വൃത്തിയായി സൂക്ഷിക്കുകയാണ് ഈ പുതിയ നടപടിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നഗരവികസന മന്ത്രി അഗ്നിമിത്ര പാലാണ് പുതിയ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. പുതിയ ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ തുപ്പുന്നവരിൽ നിന്ന് 100 രൂപ പിഴ ഈടാക്കും. റോഡിലേക്ക് മാലിന്യം വലിച്ചെറിയുക, തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തുക, 125 മൈക്രോണിൽ താഴെ കട്ടിയുള്ള ഒറ്റത്തവണ…

Read More

ബെംഗളൂരുവിൽ ഈ ദിവസം മാംസവിൽപ്പനയ്ക്ക് സമ്പൂർണ്ണ നിരോധനം

ബെംഗളൂരു: ശ്രീകൃഷ്ണ ജന്മാഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നാളെ (സെപ്റ്റംബർ 4, വെള്ളിയാഴ്ച) ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) പരിധിയിൽ മൃഗങ്ങളെ കൊല്ലുന്നതിനും മാംസം വിൽക്കുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടറാണ് (മൃഗസംരക്ഷണം) ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് അനുസരിച്ച് സെപ്റ്റംബർ 4-ന് നഗരത്തിലെ കശാപ്പുശാലകളുടെ പ്രവർത്തനവും കടകൾ വഴിയുള്ള മാംസവിൽപ്പനയും പൂർണ്ണമായും തടഞ്ഞിട്ടുണ്ട്. നിരോധനം ഒരു ദിവസത്തേക്ക് മാത്രമായിരിക്കുമെന്നും പൊതുജനങ്ങളും വ്യാപാരികളും നിർദ്ദേശം കർശനമായി പാലിക്കണമെന്നും ജിബിഎ പ്രസ്താവനയിൽ അറിയിച്ചു. നിർദ്ദേശം ലംഘിച്ച് മാംസവിൽപ്പന നടത്തുന്നവർക്കെതിരെ ഉദ്യോഗസ്ഥർ കർശന നിയമനടപടികൾ…

Read More

മലയാളി യുവതിയെ കാറിടിപ്പിച്ചു കൊന്ന കേസ്: അനില ബേബിക്കെതിരെ നരഹത്യക്കുറ്റം ചുമത്തി; മറ്റൊരു മലയാളി യുവതിയുടെ കൊലപാതകത്തിലും സംശയം

സാന്ഫ്രാൻസിസ്കോ: അമേരിക്കയിലെ കലിഫോർണിയയിലുള്ള മിൽപീറ്റസിൽ മലയാളി യുവതിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കോട്ടയം സ്വദേശി അനില ബേബി (32) അറസ്റ്റിലായി. തൃശൂർ മുടിക്കോട് സ്വദേശിയായ അഞ്ജന ഹരി (35) ആണ് കൊല്ലപ്പെട്ടത്. പ്രതിക്കെതിരെ പൊലീസ് മനഃപൂർവമുള്ള നരഹത്യയ്ക്ക് കുറ്റപത്രം സമർപ്പിച്ചു. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് 25 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. സാന്റ ക്ലാര കൗണ്ടി മെയിൻ ജയിലിൽ കഴിയുന്ന അനിലയെ വരുംദിവസങ്ങളിൽ കോടതിയിൽ ഹാജരാക്കും. മിൽപീറ്റസ് പൊലീസിലെ ഡിറ്റക്ടീവ് ടൈലർ ഗുഡ്, ഡിറ്റക്ടീവ് സർജന്റ് എറിക് ബെർണാഡോ എന്നിവരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം…

Read More

പൈലറ്റിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത; ബെംഗളൂരുവിലേക്ക് ഉളള ഇൻഡിഗോ വിമാനം മുസ്കറ്റിലേക്ക് തിരിച്ചുവിട്ടു

മുംബൈ: ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിലെ പൈലറ്റിന് വിമാനത്തിനുള്ളിൽ വെച്ച് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം ഒമാനിലെ മുസ്കറ്റിലേക്ക് തിരിച്ചുവിട്ടു. യാത്രയ്ക്കിടെ പൈലറ്റിന്റെ ആരോഗ്യം മോശമായതോടെ മേയ്ഡേ (Mayday) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ് വിമാനം മുസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയത്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ദോഹയിൽ നിന്ന് പുറപ്പെട്ട 6E 1302 നമ്പർ എയർബസ് എ320 നിയോ വിമാനത്തിലാണ് സംഭവം. യാത്ര തുടങ്ങി രണ്ട് മണിക്കൂറിനുള്ളിൽ പൈലറ്റുമാരിൽ ഒരാൾക്ക് ചുമതലകൾ നിർവ്വഹിക്കാൻ കഴിയാത്തവിധം ആരോഗ്യപ്രശ്നം നേരിടുകയായിരുന്നു. തുടർന്ന്…

Read More

നിരോധിച്ചിട്ടും വിപണിയിൽ തരംഗം; പോലീസിനെ രംഗത്തിറക്കി ഗണേശ വിഗ്രഹ വേട്ടയ്ക്ക് കർണാടക സർക്കാർ

ബെംഗളൂരു: പ്ലാസ്റ്റർ ഓഫ് പാരീസും (PoP) രാസവസ്തുക്കൾ അടങ്ങിയ ചായങ്ങളും ഉപയോഗിച്ച് നിർമ്മിക്കുന്ന ഗണേശ വിഗ്രഹങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി പതിറ്റാണ്ട് പിന്നിട്ടിട്ടും ഇത് പൂർണ്ണമായി നടപ്പിലാക്കാൻ കഴിയാതെ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (KSPCB). നിയമം കർശനമായി നടപ്പിലാക്കുന്നതിനായി ബോർഡ് ഇപ്പോൾ സംസ്ഥാന പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ്. പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി 2014-ലാണ് മലിനീകരണ നിയന്ത്രണ ബോർഡ് പി.ഓ.പി വിഗ്രഹങ്ങൾ നിരോധിച്ചത്. എന്നാൽ, ഓരോ വർഷവും ബെംഗളൂരു നഗരത്തിലുടനീളം ഇത്തരം നിരോധിത വിഗ്രഹങ്ങൾ വ്യാപകമായി വിൽക്കപ്പെടുന്നുണ്ട്. അതേസമയം, കളിമൺ വിഗ്രഹങ്ങളെ…

Read More

21 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റാൽ ലൈസൻസ് റദ്ദാക്കും: അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ

ബെംഗളൂരു: 21 വയസ്സിന് താഴെയുള്ളവർക്ക് സിഗരറ്റും മറ്റ് പുകയില ഉൽപ്പന്നങ്ങളും വിൽക്കുന്നത് കർശനമായി തടയണമെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ കെ. രാജു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ ചേർന്ന ദക്ഷിണ കന്നട ജില്ലാ പുകയില നിയന്ത്രണ സെൽ ഏകോപന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024-ലെ പുകയില ഉൽപ്പന്ന നിയമ ഭേദഗതി പ്രകാരം 21 വയസ്സിൽ താഴെയുള്ളവർക്ക് സിഗരറ്റോ മറ്റ് പുകയില ഉൽപ്പന്നങ്ങളോ വിൽക്കുന്നത് പൂർണമായി നിരോധിച്ചിട്ടുണ്ടെന്ന് എ.ഡി.സി ചൂണ്ടിക്കാട്ടി. വിദ്യാലയങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ ഇവയുടെ വിൽപ്പന…

Read More

തുടങ്ങാൻ ദിവസങ്ങൾ മാത്രം; ബിഗ് ബോസ് കന്നഡ വീണ്ടും റദ്ദാക്കലിന്റെ വക്കിൽ ?

ബെംഗളൂരു: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയ കന്നഡ റിയാലിറ്റി ഷോ ‘ബിഗ് ബോസ് സീസൺ 13’ (BBK 13) ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പരിപാടി വീണ്ടും നിയമക്കുരുക്കിലേക്ക്. ബിഡാദിക്കടുത്തുള്ള ‘ജോളിവുഡ് സ്റ്റുഡിയോ’യിൽ ബിഗ് ബോസ് ചിത്രീകരണത്തിന് ഒരു കാരണവശാലും അനുമതി നൽകരുതെന്ന് കാണിച്ച് സാമൂഹിക പ്രവർത്തകൻ ദിനേശ് കല്ലഹള്ളി കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് (KSPCB) ഔദ്യോഗിക പരാതി നൽകി. കഴിഞ്ഞ വർഷം ജോളിവുഡ് സ്റ്റുഡിയോയിൽ നടന്ന പരിസ്ഥിതി നിയമ ലംഘനങ്ങളും അതിന്മേൽ ചുമത്തിയ പിഴ തുകയും ഇതുവരെ…

Read More

എയ്‌റോ ഇന്ത്യ 2027 ബെംഗളൂരുവിൽ: ആഗോള വ്യോമ പ്രദർശനത്തിന്റെ തീയതികൾ പ്രഖ്യാപിച്ചു

JET SHOW

ബെംഗളൂരു : രാജ്യത്തിന്റെ സോഫ്റ്റ്‌വെയർ, എയ്‌റോസ്‌പേസ് തലസ്ഥാനമായ ബെംഗളൂരു വീണ്ടും ഒരു പ്രമുഖ ആഗോള വ്യോമ പ്രദർശനത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. ഏറോ ഇന്ത്യ 2027-ന്റെ 16-ാമത് പതിപ്പ് ബെംഗളൂരുവിലെ പ്രശസ്തമായ യെലഹങ്ക വ്യോമസേനാ സ്റ്റേഷനിൽ വെച്ച് നടക്കും. 2027 ഫെബ്രുവരി 8 മുതൽ 12 വരെ അഞ്ച് ദിവസങ്ങളിലായാണ് ഈ ബൃഹത്തായ എയ്‌റോസ്‌പേസ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിരോധ ഉൽപ്പാദന വകുപ്പിന് വേണ്ടി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (HAL) ആണ് ഈ മെഗാ ഇവന്റിന്റെ മുഖ്യ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത്. പ്രദർശനത്തിന്റെ…

Read More