ബെംഗളൂരു : രാജ്യത്തിന്റെ സോഫ്റ്റ്‌വെയർ, എയ്‌റോസ്‌പേസ് തലസ്ഥാനമായ ബെംഗളൂരു വീണ്ടും ഒരു പ്രമുഖ ആഗോള വ്യോമ പ്രദർശനത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. ഏറോ ഇന്ത്യ 2027-ന്റെ 16-ാമത് പതിപ്പ് ബെംഗളൂരുവിലെ പ്രശസ്തമായ യെലഹങ്ക വ്യോമസേനാ സ്റ്റേഷനിൽ വെച്ച് നടക്കും. 2027 ഫെബ്രുവരി 8 മുതൽ 12 വരെ അഞ്ച് ദിവസങ്ങളിലായാണ് ഈ ബൃഹത്തായ എയ്‌റോസ്‌പേസ് പ്രദർശനം സംഘടിപ്പിക്കുന്നത്.
ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിരോധ ഉൽപ്പാദന വകുപ്പിന് വേണ്ടി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (HAL) ആണ് ഈ മെഗാ ഇവന്റിന്റെ മുഖ്യ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത്. പ്രദർശനത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള പ്രാഥമിക ഒരുക്കങ്ങൾ എച്ച്എഎൽ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ലോകത്തിലെ മുൻനിര ബഹിരാകാശ, പ്രതിരോധ നിർമ്മാണ കമ്പനികളെ ഒരൊറ്റ വേദയിലെത്തിക്കാൻ യെലഹങ്ക വ്യോമതാവളം സാക്ഷ്യം വഹിക്കും.
ആഗോള സാങ്കേതിക വിദഗ്ധർ, വളർന്നുവരുന്ന സ്റ്റാർട്ടപ്പുകൾ, വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ, പ്രമുഖ നയരൂപകർത്താക്കൾ എന്നിവർ പങ്കാളികളാകുന്ന ഈ വ്യോമ പ്രദർശനം വ്യവസായ മേഖലയ്ക്ക് വൻ കുതിപ്പേകും. അത്യാധുനിക യുദ്ധവിമാനങ്ങളുടെ കണ്ണിന് വിരുന്നേകുന്ന വ്യോമാഭ്യാസ പ്രകടനങ്ങളും പുതിയ സാങ്കേതികവിദ്യകളുടെ പ്രദർശനവും ബെംഗളൂരു നിവാസികൾക്കും സന്ദർശകർക്കും ഒരുപോലെ അത്ഭുതകരമായ അനുഭവമായിരിക്കും സമ്മാനിക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]