പൈലറ്റിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത; ബെംഗളൂരുവിലേക്ക് ഉളള ഇൻഡിഗോ വിമാനം മുസ്കറ്റിലേക്ക് തിരിച്ചുവിട്ടു

മുംബൈ: ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിലെ പൈലറ്റിന് വിമാനത്തിനുള്ളിൽ വെച്ച് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം ഒമാനിലെ മുസ്കറ്റിലേക്ക് തിരിച്ചുവിട്ടു. യാത്രയ്ക്കിടെ പൈലറ്റിന്റെ ആരോഗ്യം മോശമായതോടെ മേയ്ഡേ (Mayday) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ് വിമാനം മുസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയത്.

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ദോഹയിൽ നിന്ന് പുറപ്പെട്ട 6E 1302 നമ്പർ എയർബസ് എ320 നിയോ വിമാനത്തിലാണ് സംഭവം. യാത്ര തുടങ്ങി രണ്ട് മണിക്കൂറിനുള്ളിൽ പൈലറ്റുമാരിൽ ഒരാൾക്ക് ചുമതലകൾ നിർവ്വഹിക്കാൻ കഴിയാത്തവിധം ആരോഗ്യപ്രശ്നം നേരിടുകയായിരുന്നു. തുടർന്ന് സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അടിയന്തര ലാൻഡിംഗിനായി വിമാനം മുസ്കറ്റിലേക്ക് തിരിച്ചുവിടുകയുമായിരുന്നു.

വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ പൈലറ്റിന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയതായും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും ഇൻഡിഗോ അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു. മുസ്കറ്റിൽ കുടുങ്ങിയ യാത്രക്കാർക്കായി മറ്റൊരു വിമാനവും പുതിയ ക്രൂ അംഗങ്ങളെയും ക്രമീകരിച്ചിട്ടുണ്ടെന്നും, യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും നൽകിയിട്ടുണ്ടെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts