എഴുത്തുകാരൻ കെ ഭൈരവമൂർത്തി അന്തരിച്ചു

ബെംഗളൂരു : വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് എഴുത്തുകാരൻ കെ ഭൈരവമൂർത്തി (77) അന്തരിച്ചു തിങ്കളാഴ്ച രാത്രി മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

മൈസൂരിലെ വിദ്യാരണ്യപുരത്ത് താമസക്കാരനായ അദ്ദേഹം മാണ്ഡ്യ താലൂക്കിലെ കൊത്താട്ടി ഹോബ്ലിക്ക് കീഴിലുള്ള സന്തേക്കസലഗെരെ ഗ്രാമത്തിൽ 1945 മെയ് 30 ന് കെ എൻ കൃഷ്ണമൂർത്തിയുടെയും ഗൗരമ്മയുടെയും മകനായി ജനിച്ചു.

  ബെംഗളൂരുവിൽ തെരുവ് നായയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു! ഭയാനകമായ സിസിടിവി ദൃശ്യം കാണാം

ജന്മനാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം മഹാരാജാസ് കോളേജിൽ നിന്ന് ബിഎയും മൈസൂർ യൂണിവേഴ്സിറ്റിയിലെ മാനസഗംഗോത്രി കാമ്പസിൽ നിന്ന് കന്നഡ സ്റ്റഡീസ് സെന്ററിൽ എംഎയും നേടി.

ഭൈരവമൂർത്തി മൈസൂരിലെ മഹാരാജാസ് ഈവനിംഗ് കോളേജിൽ 36 വർഷം അധ്യാപകനായി സേവനമനുഷ്ഠിക്കുകയും പ്രൊഫസറായി വിരമിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ആറു മരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us