ബെംഗളൂരുവിൽ ഈ ദിവസം മാംസവിൽപ്പനയ്ക്ക് സമ്പൂർണ്ണ നിരോധനം

ബെംഗളൂരു: ശ്രീകൃഷ്ണ ജന്മാഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നാളെ (സെപ്റ്റംബർ 4, വെള്ളിയാഴ്ച) ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) പരിധിയിൽ മൃഗങ്ങളെ കൊല്ലുന്നതിനും മാംസം വിൽക്കുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടറാണ് (മൃഗസംരക്ഷണം) ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് അനുസരിച്ച് സെപ്റ്റംബർ 4-ന് നഗരത്തിലെ കശാപ്പുശാലകളുടെ പ്രവർത്തനവും കടകൾ വഴിയുള്ള മാംസവിൽപ്പനയും പൂർണ്ണമായും തടഞ്ഞിട്ടുണ്ട്. നിരോധനം ഒരു ദിവസത്തേക്ക് മാത്രമായിരിക്കുമെന്നും പൊതുജനങ്ങളും വ്യാപാരികളും നിർദ്ദേശം കർശനമായി പാലിക്കണമെന്നും ജിബിഎ പ്രസ്താവനയിൽ അറിയിച്ചു. നിർദ്ദേശം ലംഘിച്ച് മാംസവിൽപ്പന നടത്തുന്നവർക്കെതിരെ ഉദ്യോഗസ്ഥർ കർശന നിയമനടപടികൾ…

Read More