ബ്രേക്ക് തകരാറിലായി, അമർനാഥിലേക്ക് തീർത്ഥാടകരുമായി പോയ ബസുകൾ കൂട്ടിയിടിച്ചു; 36 പേർക്ക് പരിക്ക്

ശ്രീനഗർ : ജമ്മു- ശ്രീനഗർ ഹൈവേയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. അമർനാഥിലേക്ക് തീർത്ഥാടകരുമായി പോയ ബസുകളാണ് കൂട്ടിയിടിച്ചത്. 36 തീർത്ഥാടകർക്ക് പരിക്കേറ്റു.
പരിക്കേറ്റവർക്ക് റംബാനിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി.

നിയന്ത്രണം വിട്ട ബസ് നിർത്തിയിട്ടിരുന്ന മറ്റ് ബസുകളിലേക്ക് പോയി ഇടിക്കുകയായിരുന്നു. അപകടത്തിൽ 4 ബസുകൾക്ക് കേട് പാടുകൾ സംഭവിച്ചു.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

രാവിലെ എട്ട് മണിക്കാണ് അപകടം. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ചന്ദർകൂട്ടിന് സമീപമാണ് അപകടമുണ്ടായത്. സഞ്ചരിച്ച ബസിൽ ഒന്നിൻ്റെ ബ്രേക്ക് തകരാറിലായതാണ് മറ്റ് ബസുകളിൽ പോയി കൂട്ടിയിടിക്കാൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. അതെസമയം പരിക്ക് പറ്റിയവരുടെ നില ഗുരുതരമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവില്‍ മഴ ശക്തമാകുന്നു; വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts