കർണാടക സർക്കാർ നന്ദിനിയേക്കാളും അമുലിന് പ്രാധാന്യം നൽകുന്നു -പി.സി.മോഹനൻ

ബെംഗളൂരു : കർണാടക സർക്കാർ നന്ദിനിയേക്കാളും അമുലിന് പ്രാധാന്യം നൽകുകയാണെന്ന് ബി.ജെ.പി നേതാവ് പി.സി മോഹനൻ. പത്തോളം മെട്രോ സ്റ്റേഷനുകളിൽ നന്ദിക്ക് പകരം സർക്കാർ അമൂലിന് അനുമതി നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

ലോകത്തിലെ പാലിന്റെ 20% അമുൽ ഉത്പാദിപ്പിക്കുകയും ഇന്ത്യയുടെ ദ്രാവക പാൽ വിപണിയുടെ 30% നിയന്ത്രിക്കുകയും ചെയ്യുന്ന വമ്പൻ സ്ഥാപനമാണ് അമുൽ.

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

കർണാടകയിൽ അമുൽ ഐസ്ക്രീം ഉൾപ്പടെ വിറ്റിട്ടുണ്ടെങ്കിലും പാൽ വിൽപ്പനക്കായി എത്തുന്നത് ആദ്യമാണ്.

ഐസ്ക്രീമുമായി എത്തിയപ്പോൾ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ, പാലും മറ്റ് ഉൽപന്നങ്ങളുമായി അമുൽ എത്തിയതോടെ വലിയ പ്രതിഷേധമുണ്ടായി.

പല നന്ദിനി ഉൽപ്പന്നങ്ങൾക്കും അമൂലിനേക്കാൾ വില കുറവാണെങ്കിലും കമ്പനിയുടെ ബ്രാൻഡ് വാല്യു തങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുമെന്നായിരുന്നു നന്ദിനിയു​ടെ വാദം.

അതേസമയം, പാലും തൈരും ഓൺലൈൻ ചാനലുകൾ വഴി മാത്രമേ വിൽക്കുകയുള്ളൂവെന്നും സംസ്ഥാന സർക്കാർ സബ്‌സിഡി കാരണം വളരെ വിലകുറഞ്ഞ നന്ദിനി പാലുമായി മത്സരമില്ലെന്നും അമുൽ സി.ഇ.ഒ പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തോൽവികളിൽ നിന്ന് പാഠം പഠിച്ച 'ട്രബിൾ ഷൂട്ടർ'; ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയ വീര്യം സ്കൂൾ കാലം തൊട്ടേ
[masterslider id="10"]

Related posts