എം.എല്‍.സി തെരഞ്ഞെടുപ്പ്: കര്‍ണാടക കോണ്‍ഗ്രസില്‍ തര്‍ക്കം

ബെംഗളൂരു: എം.എല്‍.സി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ട നാല് പേരുടെ പട്ടിക സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തീരുമാനമായെങ്കിലും ലിസ്റ്റ് ഇതുവരെ ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ മൂലമാണ് ലിസ്റ്റ് അയക്കുന്നത് വൈകുന്നതെന്നാണ് റിപ്പോര്‍ട്ട്.

ദലിത് ആക്ടിവിസ്്റ്റ് ഡി.ജി സാഗര്‍, മാധ്യമപ്രവര്‍ത്തകന്‍ ദിനേഷ് അമിന്‍ മാട്ടു, കോണ്‍ഗ്രസ് പ്രചാരണവിഭാഗം മേധാവി രമേഷ് ബാബു, കര്‍ണാടക എന്‍.ആര്‍.ഐ ഫോറം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ആരതി കൃഷ്ണ എന്നിവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് പദ്ധതി.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

പേരുകള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ഇതുസംബന്ധിച്ച് ധാരണയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി പ്രവര്‍ത്തകരെ തന്നെ മത്സരിപ്പിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം രൂക്ഷമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts