18 ബി.ജെ.പി എം.എൽ.എമാരുടെ സസ്​പെൻഷൻ പിൻവലിച്ച് സ്പീക്കർ

ബംഗളൂരു: 18 ബി.ജെ.പി എം.എൽ.എമാരുടെ സസ്​പെൻഷൻ പിൻവലിച്ച് കർണാടക സ്പീക്കർ യു.ടി ഖാദർ. ഞായറാഴ്ചയാണ് സസ്പെൻഷൻ പിൻവലിച്ച് കൊണ്ടുള്ള തീരുമാനം പുറത്ത് വന്നത്. ഇതോടെ നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ ഇവർക്ക് പ​ങ്കെടുക്കാനാവും.

മാർച്ച് 21നാണ് സ്പീക്കർ ആറ് മാസത്തേക്ക് എം.എൽ.എമാരെ സസ്​പെൻഡ് ചെയ്തത്. ബജറ്റ് സമ്മേളനത്തിനിടെ ചെയറിനോട് മോശമായി പെരുമാറിയതിനായിരുന്നു നടപടി. മന്ത്രി കെ.എൻ രാജണ്ണക്കെതിരായ ഹണിട്രാപ്പ് കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് എം.എൽ.എമാർ പ്രതിഷേധിച്ചത്.

  ആകാശദൂതരാകാൻ ഇനി നിങ്ങളും; പൈലറ്റുമാർക്ക് പുറമെ സിവിലിയന്മാരെയും ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒ

കഴിഞ്ഞ ദിവസം സ്പീക്കർ യു.ടി ഖാദർ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, പാർലമെന്ററികാര്യമന്ത്രി എച്ച്.കെ പാട്ടീൽ, പ്രതിപക്ഷ നേതാവ് ആർ.അശോക എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ചർച്ചക്കൊടുവിലാണ്സസ്​പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചത്. ആറ് മാസത്തേക്കാണ് സസ്​പെൻഡ് ചെയ്തതെങ്കിലും നാല് മാസം കൊണ്ട് തന്നെ സസ്​പെൻഷൻ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവർണറെ കണ്ട് സ്പീക്കറുടെ തീരുമാനം അറിയിക്കുകയും ചെയ്തു. നേരത്തെ സസ്​പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എമാർ ഗവർണറെ സമീപിക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കളിച്ചുകൊണ്ടിരിക്കെ മരണം ഗേറ്റിന്റെ രൂപത്തിലെത്തി; അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം, മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്
[masterslider id="10"]

Related posts