ബന്ദിപുർ രാത്രിയാത്രാ നിരോധനം തുടരുമെന്ന് കേന്ദ്രം ഉറപ്പ് നൽകി; ആവാസവ്യവസ്ഥയെ അപകടപ്പെടുത്തുന്ന തീരുമാനങ്ങൾ എടുകറുത്; മൈസൂരു എംപി

bandhipur

ബെംഗളൂരു: ബന്ദിപുർ രാത്രിയാത്രാനിരോധനം തുടരുമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി മൈസൂരു എംപി യദുവീർ കൃഷ്ണദത്ത മാധ്യമങ്ങളോട് പ്രതികരിച്ചു.

കേന്ദ്ര പരിസ്ഥിതി, വനംമന്ത്രി ഭൂപേന്ദ്ര യാദവുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് എംപി അറിയിച്ചു.

ബന്ദിപുരിലൂടെയുള്ള രാത്രികാല ഗതാഗതനിയന്ത്രണങ്ങളെ ന്യായീകരിച്ച് സുപ്രീംകോടതിയിൽ ഉചിതമായ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും എംപി അറിയിച്ചു.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

കോൺഗ്രസ് ഹൈക്കമാൻഡിന്റെ സമ്മർദത്തിന് വഴങ്ങി ബന്ദിപുർ കടുവ സംരക്ഷണകേന്ദ്രത്തിനുള്ളിലെ രാത്രികാല ഗതാഗതനിരോധനം കർണാടക സർക്കാർ പിൻവലിക്കാൻ നീക്കംനടത്തുന്നുവെന്ന വിവരം മന്ത്രിയെ അറിയിച്ചു.

കടുവകളുടെ ദീർഘകാല സംരക്ഷണത്തിനും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും കേന്ദ്രം മുൻഗണന നൽകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി.

ബന്ദിപ്പൂരിലെ ദുർബലമായ ആവാസവ്യവസ്ഥയെ അപകടപ്പെടുത്തുന്ന തീരുമാനങ്ങൾ എടുക്കുന്നതിൽനിന്ന് കർണാടക സർക്കാർ വിട്ടുനിൽക്കണമെന്നും എംപി ആവശ്യപ്പെട്ടു.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts