നമ്മ മെട്രോ ട്രെയിനുകളില്‍ വൈകാതെ ഡിജിറ്റല്‍ പരസ്യങ്ങളും പ്രത്യക്ഷപ്പെടും

നമ്മ മെട്രോ ട്രെയിനുകളില്‍ വൈകാതെ ഡിജിറ്റല്‍ പരസ്യങ്ങളും പ്രത്യക്ഷപ്പെടും. ട്രെയിനിന്റെ ബോഗികളുടെ പുറംഭാഗത്ത് ഡിജിറ്റല്‍ പരസ്യബോർഡുകള്‍ സ്ഥാപിക്കാൻ ബംഗളൂരു മെട്രോ റെയില്‍ കോർപറേഷന്‍ സ്വകാര്യ കമ്ബനികളായ മുദ്ര വെന്‍ച്വേര്‍സ്, ലോകേഷ് ഔട്ട് ഡോര്‍ എന്നിവയുമായി ഏഴു വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടു.

പര്‍പ്ള്‍, ഗ്രീന്‍ ലൈന്‍ മെട്രോ ട്രെയിനുകളിലാണ് പരസ്യം പതിക്കുക. പര്‍പ്പിള്‍ ലൈനിലെ ട്രെയിനുകളില്‍ മുദ്ര വെന്‍ച്വേര്‍സ്, ഗ്രീന്‍ ലൈനിലെ ട്രെയിനുകളില്‍ ലോകേഷ് ഔട്ട് ഡോര്‍ എന്നിവ പരസ്യ ബോർഡുകള്‍ ഒരുക്കും.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി മെട്രോ ട്രെയിനില്‍ മുഴുവനായോ ഭാഗികമായോ പരസ്യം പതിക്കാമെന്നതാണ് ബി.എം.ആർ.സി.എല്‍ നിലപാട്. ഇതുവഴി പ്രതിവർഷം 25 കോടി വരുമാനം പ്രതീക്ഷിക്കുന്നുണ്ട്.

ലോകോത്തര നിലവാരമുള്ള സേവനമാണ് മെട്രോ ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും സാമ്ബത്തിക സുസ്ഥിരതയും അടിസ്ഥാന സൗകര്യ വികസനവും മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും ബി.എം.ആര്‍.സി.എല്‍ എം.ഡി എം. മഹേശ്വര്‍ റാവു പറഞ്ഞു.

മുദ്ര വെന്‍ച്വേര്‍സുമായി 1.26 കോടിയുടെ കരാറും ലോകേഷ് ഔട്ട് ഡോറുമായി 81.49 ലക്ഷത്തിന്റെ കരാറുമാണ് ഒപ്പിട്ടത്.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

പരസ്യങ്ങളിലൂടെ 100 കോടി വരുമാനമുണ്ടാക്കാനാണ് മെട്രോ ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ 10 മെട്രോ ട്രെയിനുകളിലാണ് പരസ്യം പതിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ
[masterslider id="10"]

Related posts