നാട്ടിലേക്കുള്ള വിഷു യാത്ര ആർടിസി ബസുകളിൽ ടിക്കറ്റ് അതിവേഗം വിറ്റഴിയുന്നു; ബാക്കി ഉള്ള ടിക്കറ്റ് വിശദാംശങ്ങൾ

ബെംഗളൂരു : വിഷു അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള കേരള, കർണാടക ആർടിസി. ബസുകളിൽ ടിക്കറ്റ് അതിവേഗം വിറ്റഴിയുന്നു.

ഏപ്രിൽ 11-നാണ് വിഷുവിനോടനുബന്ധിച്ച് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ യാത്രാത്തിരക്ക് അനുഭവപ്പെടുന്നത്. അന്നേദിവസം കേരള ആർടിസിയുടെ നാൽപ്പതോളം ബസുകളിലായി ഇനി 350-ൽ താഴെ ടിക്കറ്റുകളേ ബാക്കിയുള്ളൂ. കാസർകോട്ടേക്കുള്ള ബസിൽ 11 ടിക്കറ്റുകൾ ബാക്കിയുണ്ട്.

പയ്യന്നൂരിലേക്കുള്ള രണ്ടു ബസുകളിലും കാഞ്ഞങ്ങാടേക്കുള്ള ഒരു ബസിലും ടിക്കറ്റ് തീർന്നു. കണ്ണൂരിലേക്കുള്ള നാലു ബസുകളിലായി ബാക്കിയുള്ളത് നാലു ടിക്കറ്റ് മാത്രമാണ്.

  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

കോഴിക്കോട്ടേക്കുള്ള 12 ബസുകളിലായി 127 ടിക്കറ്റുകൾ ബാക്കിയുണ്ട്. എന്നാൽ, ഇതിൽ അധികവും പകൽ സർവീസാണ്. തൃശ്ശൂരിലേക്ക് നാലു ബസുകളിലായി ടിക്കറ്റുകളാണുള്ളത്. എറണാകുളത്തേക്ക് അഞ്ചു ബസുകളിലായി വെറും ആറു ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്.

കോട്ടയത്തേക്കുള്ള ഒരു ബസിൽ എട്ട് ടിക്കറ്റുണ്ട്. ആലപ്പുഴയിലേക്കുള്ള ബസിൽ ടിക്കറ്റില്ല. തിരുവനന്തപുരത്തേക്കുള്ള ആറു ബസുകളിലായി 120 സീറ്റുകൾ ബാക്കിയുണ്ട്.

കർണാടക ആർടിസിയുടെ ഇരുപതോളം ബസുകളിലായി 250 ടിക്കറ്റുകൾ അവശേഷിക്കുന്നുണ്ട്. കോഴിക്കോടേക്കാണ് കൂടുതൽ ടിക്കറ്റുള്ളത്.

ആറു ബസുകളിലായി 135 ടിക്കറ്റുണ്ട്. എറണാകുളത്തേക്ക് എട്ട് ബസുകളിലായി 75 ടിക്കറ്റുകളും തിരുവനന്തപുരത്തേക്ക് ഒരു ബസിൽ 17 ടിക്കറ്റുകളും ബാക്കിയുണ്ട്.

  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ

അവധിക്ക് ഇനി ഒരു മാസത്തിനടുത്ത് ബാക്കിയുള്ളതിനാൽ വരും ദിവസങ്ങളിൽ മുഴുവൻ ടിക്കറ്റും തീരും. പതിവ് സർവീസുകളിൽ ടിക്കറ്റ് തീരുന്നതനുസരിച്ച് ഇരു ആർടിസികളും പ്രത്യേക ബസുകൾ അനുവദിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
[masterslider id="10"]

Related posts