ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തർക്കം; കന്യാകുമാരി എക്സ്പ്രസില്‍ മലയാളി യുവാക്കളുടെ കത്തിക്കുത്ത്

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന കന്യാകുമാരി എക്സ്പ്രസില്‍ കത്തിക്കുത്ത്.

ബെംഗളൂരുവിൽ നിന്ന് കയറിയ യുവാക്കള്‍ തമ്മിലുള്ള തർക്കമാണ് കത്തികുത്തിലേക്ക് നയിച്ചത്.

അടുത്ത സൃഹുത്തുക്കളായ മലയാളി യുവാക്കള്‍ തമ്മിലാണ് തർക്കമുണ്ടായതും കത്തിക്കുത്തിലേക്ക് നയിച്ചതും.

തൃശൂർ റെയില്‍വേ സ്റ്റേഷൻ അടുത്തപ്പോഴാണ് കത്തിക്കുത്തുണ്ടായത്.

ഇരുവർക്കും പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

ഇതിനിടെ ടിടിഇ എത്തുകയും ടിക്കറ്റ് ഇല്ലാത്തതിനാല്‍ ഫൈൻ ഈടാക്കുകയും ചെയ്തു.

തുടർന്ന് കായംകുളം വരെയുള്ള ടിക്കറ്റ് എടുക്കുന്ന കാര്യത്തില്‍ ഇരുവരും തമ്മില്‍ തർക്കം ഉണ്ടാകുകയും ഒരു യുവാവ് കൂടെയുണ്ടായിരുന്ന യുവാവിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു.

കുത്തേറ്റ യുവാവിന് ചെറിയ പരിക്ക് മാത്രമേയുള്ളൂ.

പ്രതിയെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts