പുതുവത്സരരാഘോഷം; സുരക്ഷ മുൻകരുതൽ ഒരുക്കി പോലീസ്

New-year-2020 TAIL NADU

ബെംഗളൂരു : പുതുവത്സരരാവിൽ നഗരത്തിലേക്ക് ആഘോഷപ്രിയരുടെ ഒഴുക്കുണ്ടാകാനുള്ള സാധ്യത മുൻപിൽക്കണ്ട് സുരക്ഷാ മുൻകരുതലൊരുക്കാൻ പോലീസ്.

എം.ജി.റോഡും ചർച്ച് സ്ട്രീറ്റും കോറമംഗലയുമൊക്കെ പുതുവർഷത്തെ വരവേൽക്കാനെത്തുന്നവരെക്കൊണ്ട് നിറയുന്നത് പതിവാണ്. ഡിസംബർ 31-ന് ഉച്ചയാകുമ്പോഴേക്കും ആഘോഷത്തിനെത്തുന്നവരുടെ വരവ് തുടങ്ങും.

സന്ധ്യയാകുമ്പോഴേക്കും നഗരത്തിലെ പലയിടങ്ങളും നിന്നുതിരിയാൻ കഴിയാത്തവിധം ആളുകൾ തിങ്ങിനിറയും. ഇത്തവണ എട്ടുലക്ഷം പേരെങ്കിലും നഗരരാവ് ആഘോഷമാക്കാനെത്തുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.

ഇത്‌ മുൻപിൽക്കണ്ടുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രി ജി. പരമേശ്വര ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

സുരക്ഷാക്രമീകരണത്തിൽ വീഴ്ചയുണ്ടാകരുതെന്ന് നിർേദശം നൽകി. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും പറഞ്ഞു. ഇന്റലിജൻസ് വിഭാഗവുമായി സഹകരിച്ചുപ്രവർത്തിക്കാൻ നിർദേശിച്ചു.

ബി.ബി.എം.പി., അഗ്നിക്ഷാസേന എന്നിവയുടെ സഹകരണം തേടാൻ നിർദേശിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നവരെയും ബൈക്ക് അഭ്യാസം നടത്തുന്നവരെയും തടയണം. സ്ഥിരംകുറ്റവാളികൾ രംഗത്തിറങ്ങുന്നതിനെതിരേ ശ്രദ്ധപതിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഗതാഗതം നിയന്ത്രിക്കും.

ജനക്കൂട്ടത്തെ നിയന്ത്രിക്കാനും മന്ത്രി നിർദേശിച്ചു. പുതുവത്സരാഘോഷം കണക്കിലെടുത്ത് മുൻവർഷങ്ങളിൽ മെട്രോസർവീസുകൾ ദീർഘിപ്പിച്ചിരുന്നു. രാത്രി 11-ന് അവസാനിക്കേണ്ട സർവീസുകൾ പിന്നെയും നീട്ടുകയാണ് പതിവ്. അത് ഇക്കുറിയുമുണ്ടായേക്കും. ബി.എം.ടി.സി. ബസുകൾ കൂടുതൽ ട്രിപ്പ് അനുവദിക്കുമെന്നും സൂചനയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us