ഓണാഘോഷത്തിന് ഒരുങ്ങി മലയാളി കുട്ടായ്മ

ബെംഗളൂരു: കണ്ണമംഗല സുമധുര ആസ്പെയർ ഓറത്തിലെ മലയാളി കുടുംബങ്ങൾ ഒത്തു ചേർന്ന് സെപ്തംബർ 28 ന് ഓണം ആഘോഷിക്കും.

ആഘോഷത്തിൻ്റെ ഭാഗമായി ഘോഷയാത്ര, ഓണസദ്യ , വിവിധ മൽസരങ്ങൾ കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും.

മലയാളികളെ സംബന്ധിച്ച് ഗൃഹാതുരത്വം ഉണർത്തുന്ന മനോഹരമായ ഓർമ്മയാണ് ഓണം. ഏവരും പരസ്പരം സ്നേഹത്തോടെ സമ്പൽസമൃദ്ധിയിൽ കഴിയുന്ന നല്ല സങ്കൽപ്പത്തിൻ്റെ ഓർമ്മപ്പെടുത്തളുകൂടിയാണ് ഓണാഘോഷം .

സെപ്തംബർ 28 ന് രാവിലെ 9 മണിക്ക് ഓണാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ഓണപ്പൂക്കളം ഒരുക്കും.

തുടർന്ന് വർണ്ണ ശബളമായ ഘോഷയാത്ര ശിങ്കാരി മേളത്തിൻ്റെ അകമ്പടിയോടുകുടി നടക്കുന്ന ഘോഷയാത്രയിൽ കഥകളി, പുലികളി തുടങ്ങിയ കലാ രൂപങ്ങളും, കേരളീയ വസ്ത്രം ധരിച്ച് കുടുംബാംഗങ്ങളും അണിനിരക്കും.

തുടർന്ന് റിക്രിയേഷൻ ഹാളിൽ തിരുവാതിരകളി, ഓണപ്പാട്ട് ,ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങുണർത്തും. കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ചിട്ടുള്ള വടം വലി ,കസേരകളി തുടങ്ങിയ മത്സരങ്ങൾ ഒത്തുചേരലിന് ആവേശം പകരും.

ഓണ സദ്യയോടുകൂടിയാണ് ആഘോഷ പരിപാടികൾ സമാപിക്കുന്നത്. പ്രമുഖ ബിൽഡറായ സുമധുരയാണ് പരിപാടിയുടെ മുഖ്യ സ്പോൺസർ .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us