ഓണത്തിന് നാട്ടിലെത്താൻ കേരള, കർണാടക ആർ.ടി.സി.കൾ ഒരുക്കുന്നത് നൂറോളം പ്രത്യേക ബസുകൾ

ksrtc

ബെംഗളൂരു : കേരളത്തിൽ ഓണം ആഘോഷിക്കാൻ ഏറ്റവും കൂടുതൽ ബെംഗളൂരു മലയാളികൾ നാട്ടിലേക്ക് പോകുന്ന വെള്ളിയാഴ്ച കേരള, കർണാടക ആർ.ടി.സി.കൾ സംയുക്തമായി സർവീസ് നടത്തുന്നത് നൂറോളം പ്രത്യേക ബസുകൾ.

യാത്രാത്തിരക്ക് കണക്കിലെടുത്ത് അവസാനനിമിഷവും കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക ആർ.ടി.സി. ബെംഗളൂരുവിൽനിന്ന് ആലപ്പുഴയിലേക്കാണ് പ്രത്യേക സർവീസ് അനുവദിച്ചത്.

ആലപ്പുഴ എം.പി. കെ.സി. വേണുഗോപാലിന്റെ നിർദേശപ്രകാരമാണ് പ്രത്യേക സർവീസ് അനുവദിച്ചത്. ഐരാവത് ക്ലബ്ബ് ക്ലാസ് ബസാണ് സർവീസ് നടത്തുക. 2583 രൂപയാണ് ടിക്കറ്റ് നിരക്ക്.

  തേജസ്വി യാദവ് എൽഡിഎഫ് പ്രചാരണത്തിനായി കേരളത്തിലേക്ക്

രാത്രി 7.45-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 7.15-ന് ആലപ്പുഴയിലെത്തും. ഈ ബസിൽ ടിക്കറ്റ് ലഭ്യമാണ്.

ആലപ്പുഴയ്ക്കുള്ള ബാക്കി ബസുകളിൽ ടിക്കറ്റ് തീർന്നു. കേരളത്തിന്റെ മറ്റു സ്ഥലങ്ങളിലേക്കുള്ള പ്രത്യേക ബസുകളിൽ ഏതാനും സീറ്റുകൾ ലഭ്യമാണെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ തീരും.

തീവണ്ടികളിലും ആർ.ടി.സി. ബസുകളിലും സ്വകാര്യബസുകളിലും സ്വന്തം വാഹനങ്ങളിലുമായി ആയിരക്കണക്കിന് മലയാളികളാണ് വെള്ളിയാഴ്ച നാട്ടിൽ പോകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാവക്കുട്ടിയെ മറക്കാം, ഇനി കൂട്ടിന് മോമോ ചാൻ; ലോകത്തെ കരയിച്ച പഞ്ചിന് പുതിയ കൂട്ടുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം സംസ്‌കരിക്കാതെ ഇറാന്‍; സത്യമോ? കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us