കീടനാശിനി പുക ശ്വസിച്ച് നഴ്സിങ് വിദ്യാർത്ഥികൾ ആശുപത്രിയിൽ 

ബെംഗളൂരു: കീടനാശിനിയുടെ പുക ശ്വസിച്ച നഴ്സിങ് വിദ്യാർഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം.

പത്തൊൻപത് വിദ്യാർഥികളെ വിവിധ അശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഹോസ്റ്റലിൻ്റെ ബേസ്മെൻ്റില്‍ റാറ്റ് ആക്സ് എന്ന കീടനാശിനി തളിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

പുക ശ്വസിച്ച്‌ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികള്‍ക്ക് ഉടൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം

തുടർന്ന് ഹോസ്റ്റല്‍ ജീവനക്കാർ ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

ജയൻ വർഗീസ്, ദിലീഷ്, ജോമോൻ എന്നീ വിദ്യാർഥികളെ എസിയുവില്‍ പ്രവേശിപ്പിച്ചു.

മറ്റുള്ള വിദ്യാർഥികള്‍ സുഖം പ്രാപിക്കുന്നതായി അധികൃതർ അറിയിച്ചു.

വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎൻഎസ് സെക്ഷൻ 208 പ്രകാരം ജ്ഞാനഭാരതി പോലീസ് കേസെടുത്തു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ബെംഗളൂരു വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ എസ് ഗിരീഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
[masterslider id="10"]

Related posts