ഇന്നും നാളെയും ജെ.പി. നഡ്ഡ സംസ്ഥാനത്ത് 

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ വടക്കൻ കർണാടകത്തിലെ ബി.ജെ.പി. നേതാക്കളുമായി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ ഇന്നും നാളെയും ചർച്ച നടത്തും.

തിങ്കളാഴ്ച രാവിലെ എട്ടിന് നഡ്ഡ ബെലഗാവിയിലെത്തും.

രാത്രി ബെലഗാവിയിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം ചേരുക.

  ലൈംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗം; ഫ്ലാറ്റിൽ പ്രതിശ്രുത വധുവിനെ കാത്തിരുന്ന യുവാവ് മരിച്ച നിലയിൽ

സംസ്ഥാനപ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, ബാഗൽകോട്ട്, വിജയപുര, ബെലഗാവി ജില്ലകളിലെ ഭാരവാഹികളും തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും.

ജനപ്രതിനിധികളെയും മുതിർന്നനേതാക്കളെയും സീറ്റ് പ്രതീക്ഷിച്ചിരിക്കുന്നവരെയും നഡ്ഡ കാണും.

ചൊവ്വാഴ്ച രാവിലെ 11-ന് ചിക്കോടിയിൽ പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us