ഓസ്ലർ ഇനി ഒടിടിയിൽ കാണാം; ഒടുവിൽ തീയ്യതി പ്രഖ്യാപിച്ചു

അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കും വിരാമമിട്ട് ഒടുവിൽ എബ്രഹാം ഓസ്ലർ ഒടിടിയിലേക്ക് എത്തുകയാണ്.

നിലവിലെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഡിസ്നി ഹോട്ട് സ്റ്റാറാണ് ചിത്രത്തിൻറെ ഒടിടി അവകാശം നേടിയതെന്ന് സോഴ്സുകളെ ഉദ്ധരിച്ച് ടൈംസ് എൻറർ ടെയിൻമെൻറ് റിപ്പോർട്ട് ചെയ്യുന്നു.

ജനുവരി 11-ന് തീയ്യേറ്ററിലെത്തിയ ചിത്രം ഇപ്പോഴും ഒടിടിയിൽ വരാത്തത് എന്താണെന്ന തരത്തിൽ വലിയ ചർച്ചകളും സിനിമാ പ്രേമികളുടെ ഇടയിൽ ഉണ്ടായിരുന്നു ഇതിന് വിരാമമിട്ടാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

  ബെംഗളൂരുവിൽ ഇനി 'പേ ആൻഡ് പാർക്കിംഗ്' വരുന്നു; ഈ 42 പ്രധാന റോഡുകളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ നീക്കം; വിശദാംശങ്ങൾ

നിലവിലെ ലഭ്യമായ വിവരങ്ങൾ പ്രകാരം മാ‍ർച്ച് 20-നായിരിക്കും ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുക എന്നതാണ് റിപ്പോ‍‍ർട്ടുകൾ.

എന്നാൽ ഇതിൽ ചിത്രത്തിന്റെ അണിയറ പ്രവ‍ർത്തകരിൽ നിന്നും സ്ഥിരീകരണം ആവശ്യമാണ്.

ഇങ്ങനെ വന്നാൽ 20-ന് അ‍‍ർദ്ധരാത്രി മുതലെങ്കിലും ചിത്രം ഇനി കാണാൻ സാധിക്കും.

അഞ്ചാം പാതിരയിലൂടെ ശ്രദ്ധേയനായ മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ സംവിധാനം നി‍ർവ്വഹിക്കുന്നത്.

  പ്രണയനൈരാശ്യത്തിന് പിന്നാലെ ബെംഗളൂരുവിൽ യുവാവ് ജീവനൊടുക്കി

എസിപി എബ്രഹാം ഒസ്ലാറായാണ് ജയറാം സിനിമിയിൽ എത്തുന്നത്. വളരെ വലിയ വിജയമാണ് തീയ്യേറ്ററിൽ ചിത്രത്തിന് ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉമർ ഖാലിദ് അനുകൂല പരിപാടി റദ്ദാക്കണം: പോലീസ് കമ്മീഷണർക്ക് പരാതി നൽകി ബിജെപി
[masterslider id="10"]

Related posts

Click Here to Follow Us