ഇസ്ലാമാബാദ്: പാകിസ്ഥാന്‍ രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചു വരണമെന്ന മുന്‍ പ്രധാനമന്ത്രിയുടെ മോഹങ്ങള്‍ക്ക് കടഞ്ഞാണിട്ട് പാക് സുപ്രിം കോടതി. രാഷ്ട്രീയ പ്രവര്‍ത്തനത്തിനും പൊതുസ്ഥാപനങ്ങളില്‍ സ്ഥാനമാനങ്ങള്‍ വഹിക്കുന്നതിനും നവാസ് ഷരീഫിന് പാക് സുപ്രിം കോടതി ആജീവനാന്ത വിലക്കേര്‍പ്പെടുത്തി.
ഭരണഘടനയിലെ 62(1)(f) വകുപ്പ് പ്രകാരമാണ് വിലക്കേപ്പെടുത്തിയത്. ഈ വിധിയനുസരിച്ച് നവാസ് ഷരീഫിന് ഇനി ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. അഞ്ചു ജഡ്ജിമാരുടെ ബെഞ്ചാണ് ഭരണഘടനയിലെ വ്യവസ്ഥകൾ വിശദീകരിച്ചുകൊണ്ട് ഏകകണ്ഠേന ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.
നിര്‍ണ്ണായകമായ പാനാമഗേറ്റ് അഴിമതിക്കേസിൽ നവാസ് ഷരീഫ് കുറ്റക്കാരനെന്ന്‍ പാകിസ്ഥാന്‍ സുപ്രീംകോടതി വിധിച്ചതിനെതുടര്‍ന്ന് കഴിഞ്ഞവര്‍ഷമാണ് അദ്ദേഹം രാജി വച്ചത്. ഷെരീഫ് കുടുംബം അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പ്രോസിക്യുഷന്‍ വാദം കോടതി ശരി വെച്ചിരുന്നു. അതുകൂടാതെ നാമനിര്‍ദ്ദേശപത്രികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായും അദ്ദേഹത്തിനെതിരെ ആരോപണമുയര്‍ന്നിരുന്നു.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഗൂഢാലോചനയുടെ ഭാഗമാണ് വിലക്കെന്നും അദ്ദേഹം പ്രതികരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.