ബെംഗളൂരുവിലെ പീനിയ മേൽപ്പാലം ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കും ലഘു ചരക്ക് വാഹനങ്ങൾക്കും വീണ്ടും തുറന്നു

ബെംഗളൂരു: രണ്ട് ദിവസമായി അടച്ചിട്ടിരുന്ന പീനിയ മേൽപ്പാലം ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കും ലഘു ചരക്ക് വാഹനങ്ങൾക്കും മാത്രമായി വെള്ളിയാഴ്ച തുറന്നു.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) ലോഡ് ടെസ്റ്റിംഗ് സുഗമമാക്കുന്നതിനായി കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മുതലാണ് എല്ലാ വാഹനങ്ങൾക്കും 4.2 കിലോമീറ്റർ മേൽപ്പാലം താൽക്കാലികമായി അടച്ചത്.

ഫ്‌ളൈഓവർ ബലപ്പെടുത്തുന്നതിനായി എൻഎച്ച്എഐ ഉദ്യോഗസ്ഥർ 240 പ്രീസ്ട്രെസ്ഡ് കേബിളുകളിൽ ലോഡ് ടെസ്റ്റുകൾ നടത്തി.

  വാക്കുപാലിച്ച് വിജയ്; ആദ്യ ഒപ്പിൽ തമിഴകത്തിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതി

വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് പരിശോധന പൂർത്തിയാക്കിയത്.

ഇതേത്തുടർന്ന് ഇരുചക്രവാഹനങ്ങൾ, കാറുകൾ, ചെറുകിട ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് മേൽപ്പാലത്തിലേക്ക് പ്രവേശിക്കാൻ പീനിയയിലും നാഗസന്ദ്രയിലും പ്രവേശന കവാടങ്ങൾക്ക് കുറുകെ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ട്രാഫിക് പോലീസ് നീക്കം ചെയ്തു.

2021 ഡിസംബറിൽ ഫ്‌ളൈഓവറിന്റെ മൂന്ന് സ്‌പാനുകളിലെ പ്രെസ്‌ട്രെസ്ഡ് കേബിളുകളിൽ നാശം കണ്ടതിനെ തുടർന്നാണ് ഭാരവാഹനങ്ങൾക്കായി മേൽപ്പാലം അടച്ചത് .

ലോഡ് ടെസ്റ്റിംഗ് റിപ്പോർട്ട് യഥാസമയം എൻഎച്ച്എഐ അറിയിക്കുമെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എംഎൻ അനുചേത് പറഞ്ഞു.

  ആർസിബി വിജയഘോഷം അതിരുകടന്നു; പലയിടത്തും ആരാധകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്

പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ, അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ എല്ലാ വാഹനങ്ങൾക്കുമായി ഫ്ലൈ ഓവർ വീണ്ടും തുറക്കുമെന്നാണ് എൻഎച്ച്എഐ പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അണ്ണാമലൈ ബിജെപി വിട്ടു; രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി
[masterslider id="10"]

Related posts