ഹവേരി സദാചാര ഗുണ്ടകൾ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് ; പ്രതികൾക്ക് എതിരേ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

ബെംഗളൂരു : ഹവേരി കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്കെതിരേ ശക്തമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

ഇതിനോടകം മുഴുവൻ പ്രതികളേയും പിടികൂടിക്കഴിഞ്ഞെന്നും ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം യുക്തിരഹിമാണെന്നും അദ്ദേഹം പറഞ്ഞു.

അതിജീവിതയ്ക്ക് സാമ്പത്തികസഹായം അനുവദിക്കുന്നകാര്യം സർക്കാരിന്റെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച് വരും ദിവസങ്ങളിൽ അന്തിമതീരുമാനമുണ്ടാകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

  രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവൻ കണ്ടെത്തി; കൂടുതൽ ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കും

നേരത്തേ പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വിഷയത്തിൽ സിദ്ധരാമയ്യ വിശദീകരണം നൽകണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടിരുന്നു.

പ്രതികൾ ഒരു പ്രത്യേക മതവിശ്വാസികളായതിനാൽ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായി സംഭവം മറച്ചുവെക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

എന്നാൽ ഇത്തരം ആരോപണങ്ങൾ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള ബി.ജെ.പി.യുടെ നീചമായ നീക്കത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പാതിരാത്രി 'പാട്ടുക്കച്ചേരി'; യാത്രക്കാരെ വലച്ച 11 യുവതികൾക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്കൂളുകളിൽ കന്നഡ പത്രവായന നിർബന്ധമാക്കി സർക്കാർ ഉത്തരവ്
[masterslider id="10"]

Related posts

Click Here to Follow Us