ഇന്ത്യ- അഫ്ഗാനിസ്ഥാൻ 20- ട്വന്റി ക്രിക്കറ്റ് മത്സരം; ബുധനാഴ്ച മെട്രോ സർവീസ് രാത്രി 11.45 വരെ

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യ- അഫ്ഗാനിസ്ഥാൻ 20- ട്വന്റി ക്രിക്കറ്റ് നടക്കുന്ന ബുധനാഴ്ച മെട്രാ സർവീസുകൾ രാത്രി 11.45 -വരെ ദീർഘിപ്പിച്ച് ബി.എം.ആർ.സി.എൽ.

ക്രിക്കറ്റ് കാണാനെത്തുന്നവരുടെ സൗകര്യം കൂടി പരിഗണിച്ചാണ് നടപടി. ഇതിനൊപ്പം പ്രത്യേക പേപ്പർ ടിക്കറ്റുകൂടി അവതരിപ്പിച്ചിട്ടുണ്ട്. 50 രൂപയാണ് ടിക്കറ്റ് നിരക്ക്.

  തിരുവനന്തപുരത്ത് മരിച്ച യുവതിയുടെ ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും

എം.ജി. റോഡ്, കബൺ പാർക്ക് എന്നീ സ്റ്റേഷനുകളിൽനിന്ന് അധിക സമയത്തുള്ള മെട്രോ ട്രെയിനുകളിൽ ഏതുസ്റ്റേഷനിലേക്ക് പോകാനും ഈ ടിക്കറ്റ് ഉപയോഗിക്കാം.

ഉച്ചയ്ക്ക് രണ്ടുമുതലാണ് ടിക്കറ്റ് വിൽപ്പന തുടങ്ങുക. ആപ്പ് വഴിയെടുക്കുന്ന ക്യു.ആർ. ടിക്കറ്റുകൾക്ക് അഞ്ചുശതമാനം നിരക്കിളവും ബുധനാഴ്ച ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us