പുതുവത്സരം ആഘോഷിക്കാനിരുന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ

ബെംഗളൂരു:പുതുവത്സരം ആഘോഷിക്കാനിരുന്ന വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷൻ പരിധിയിലെ സുധാം നഗറിൽ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പുതുവത്സരം ആഘോഷിക്കാനിരുന്ന യുവതി ആത്മഹത്യ ചെയ്തു. വർഷിണി (21) ആണ് മരിച്ചത്.

മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന വർഷിണി സ്വകാര്യ കോളേജിൽ ബിബിഎയ്ക്ക് പഠിക്കുകയായിരുന്നു.

  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി

ഞായറാഴ്ച രാത്രി വീട്ടിൽ ആത്മഹത്യ ചെയ്തു.മരണക്കുറിപ്പൊന്നും ലഭ്യമല്ല.

വ്യക്തിപരമായ കാരണങ്ങളാൽ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

ഫോട്ടോഗ്രാഫിയിൽ താൽപര്യമുണ്ടായിരുന്ന വർഷിണി വർഷാവസാന ആഘോഷത്തിന്റെ ഫോട്ടോയെടുക്കാൻ തയ്യാറെടുത്തിരുന്നുവെന്നാണ് അറിയുന്നത്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കിംസ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.

മാതാപിതാക്കളുടെ പരാതിയിൽ വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഴയ സോഫയും കട്ടിലും ഇനി റോഡിൽ തള്ളേണ്ട'; ബെംഗളൂരുവിനെ വൃത്തിയാക്കാൻ പുതിയ ആപ്പ് എത്തി, ഒരു ക്ലിക്കിൽ വണ്ടി എത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts