ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധേയരായ ഫിറോസ് ഖാനും സജ്‌ന ഫിറോസും വിവാഹമോചിതരാകുന്നു.
പരസ്പര സമ്മത പ്രകാരം വിവാഹമോചിതരാകാനുള്ള ഒരുക്കത്തിലാണെന്നും കാരണം തികച്ചും വ്യക്തിപരമാണെന്നും സജ്ന വെളിപ്പെടുത്തി.
‘‘പറയാൻ കുറച്ച് ദുഃഖകരമായ കാര്യമാണ്. ഞങ്ങളെ അറിയുന്നവർ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. ഞാനും ഫിറോസിക്കയും ഡിവോഴ്സാകാനുള്ള ഒരുക്കത്തിലാണ്.
മ്യൂചൽ അണ്ടർസ്റ്റാന്റിലൂടെയാണ് ഡിവോഴ്സിലേക്ക് എത്തിയത്. കാരണം ഞാൻ വെളിപ്പെടുത്തുന്നില്ല.
അത് തികച്ചും വ്യക്തിപരമാണ്. ഞങ്ങൾക്ക് ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണ്. വിഷമമുണ്ട്.
ഞങ്ങൾ പിരിയാൻ തീരുമാനിച്ചത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാലാണ്. എല്ലാവരും പുറമെ നിന്ന് കാണുന്നതൊന്നും ആയിരിക്കില്ല ഒരാളുടെ ജീവിതം.
ഞങ്ങളുടെ ഇടയിൽ മൂന്നാമതൊരാൾ വന്നെന്നോന്നും കരുതരുത്. അതൊന്നുമല്ല ഞങ്ങൾ തമ്മിൽ ഉണ്ടായ ചില അഭിപ്രായ വ്യാത്യാസങ്ങളാണ് കാരണം. ഷിയാസ് കരീം എന്ന വ്യക്തിയുമായി ബന്ധപ്പെടുത്തി ചിലർ പറയുന്നുണ്ട്.
അത് ഇപ്പോൾ വരുന്ന ചില റീൽസ് കണ്ടിട്ട് പറയുന്നതാണ്. ഞങ്ങളുടെ വേർപിരിയലിൽ ഷിയാസിന് യാതൊരു ബന്ധവും ഇല്ല.
ഷിയാസിനെ ഞാൻ മറ്റൊരു രീതിയിൽ കണ്ടിട്ടില്ല. ഫിറോസിക്ക ഷിയാസുമായി പ്രശ്നമുള്ള ലേഡിയുമായി വിഡിയോ ചെയ്യുന്നത് കണ്ട് പലരും എന്നെ വിളിച്ച് ഇക്കാര്യം ചോദിക്കുകയും ചെയ്തിരുന്നു.
ഫിറോസ് ചില വിഡിയോ ഇടുന്നുണ്ടല്ലോ എന്താണ് കാരണം എന്നൊക്കെ. ഞാൻ ഇക്കയെ വിളിച്ചു പറഞ്ഞു, ‘‘ഇക്ക നമ്മൾ രണ്ടുപേരും കൂടി എടുത്ത തീരുമാനമാണ്. അതുകൊണ്ട് ആളുകളെക്കൊണ്ടു മോശം പറയിക്കുന്ന രീതിയിൽ പെരുമാറരുതെന്ന്’’.
വേർപിരിഞ്ഞെങ്കിലും ഫിറോസിക്കയുമായി സംസാരിക്കാറുണ്ട്. മക്കൾക്ക് ഞങ്ങൾ വേർപിരിഞ്ഞുവെന്ന് അറിയില്ല.
മക്കൾ എന്റെ ഉമ്മയ്ക്കൊപ്പമാണ്. ഫിറോസിക്ക ഷൂട്ടിന് പോയെന്നാണ് മക്കളോട് പറയാറുള്ളത്.
കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ വേർപിരിയൽ വേദനയുണ്ടാക്കുന്നുണ്ട്. ഇക്ക മക്കളെ കാണാൻ വരാറുണ്ട്. വീട്ടിൽ ഇപ്പോൾ ഉമ്മയും മക്കളും മാത്രം.
ഇപ്പോൾ സജ്ന ഫിറോസ് അല്ല സജ്ന നൂർ എന്നാണ്. നൂർ ജഹാൻ എന്ന ഉമ്മയുടെ പേര് ചുരുക്കിയതാണ് നൂർ എന്നത്.
ഞങ്ങള്‍ ഒന്നിച്ച് പണിത വീട് ഇപ്പോഴും രണ്ട് പേരുടെയും പേരിലാണ്. വരുന്ന വരുമാനത്തിന് അനുസരിച്ചാണ് വീട് പണി പൂർത്തിയാക്കിയത്.
ആ വീടുമായി ബന്ധപ്പെട്ട് ഒരാളുടെയും പണം ഞങ്ങൾ പറ്റിച്ചിട്ടില്ല. ആ വീട് ഇപ്പോഴും ഞങ്ങളുടെ രണ്ടുപേരുടെയും പേരിൽ തന്നെയാണ്. ഒന്നുകിൽ അത് ഞങ്ങളിൽ ഒരാൾ എടുക്കും അല്ലെങ്കിൽ വിൽക്കും.’’–സജ്ന പറയുന്നു.
ആദ്യ വിവാഹം പരാജയപ്പെട്ടതിന് ശേഷമാണ് ഫിറോസും സജ്നയും വിവാഹിതരാകുന്നത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. മലയാളം ബിഗ് ബോസില്‍ ആദ്യമായി മത്സരിച്ച ദമ്പതിമാരും സജ്നയും ഫിറോസുമാണ്.
ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും ഷോയുടെ പാതിയിൽ വെച്ച് രണ്ടാളും പുറത്തായി. സജ്ന സീരിയൽ അഭിനയവുമായും സജീവമായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.