ആറു വയസുകാരി ഉറക്കത്തിൽ നടന്നത് മൂന്നു കിലോ മീറ്റർ 

ബെംഗളൂരു: ഉറക്കത്തിൽ നിന്നെഴുന്നേറ്റ് ആറു വയസുകാരി നടന്നത് മൂന്ന് കിലോമീറ്റർ.

ഉണർന്നപ്പോൾ പാതയോരത്ത് നിന്ന ആറു വയസുകാരിയെ അർധരാത്രി ആ വഴി വന്ന ബാർ ഉടമ രക്ഷിതാക്കളെ ഏൽപിച്ചു.

ഉടുപ്പി ജില്ലയിൽ ഡബ്ബെകട്ടെ-തെക്കട്ടെയിൽ ബുധനാഴ്ച രാത്രി രണ്ടോടെയാണ് സംഭവം.

കച്ചവടം കഴിഞ്ഞ് ജീവനക്കാരോടൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ചർക്കോട്ടിഗെയിൽ അർച്ചന ബാർ-റസ്റ്റോറന്റ് നടത്തുന്ന വിശ്വനാഥ പൂജാരിയാണ് പെൺകുട്ടിയെ കണ്ടത്.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

സ്വാമി കൊറഗജ്ജ ക്ഷേത്രത്തിലേക്കുള്ള വഴി  ബോർഡിനടുത്ത് പൂർണ നഗ്നയായി നിൽക്കുന്ന കുട്ടിയെ കണ്ട് ആദ്യം ഞെട്ടി.

ഇറങ്ങി അന്വേഷിച്ചപ്പോൾ കുട്ടി വീട് പറഞ്ഞു. കുഞ്ഞിനെയുമെടുത്ത് കൊർഗി ഗ്രാമത്തിലെ വീട്ടിൽ ചെന്ന് വിളിച്ചപ്പോൾ മാത്രമാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts