ബെംഗളൂരു : അധ്യാപകര്‍ ശ്രദ്ധിക്കാതായതോടെ പരസ്‌പരം തമ്മില്‍തല്ലി പ്രീ സ്‌കൂള്‍ വിദ്യാര്‍ഥികള്‍.
ബെംഗളൂരുവിലെ ചിക്കലസന്ദ്ര പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ പ്രീ സ്‌കൂളായ ടെന്‍ഡര്‍ ഫൂട്ട് മോണ്ടിസോറി സ്‌കൂളില്‍ നടന്ന സംഭവത്തിലെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തിയത്.
അധ്യാപകരുടെ ഇടപെടലുകളില്ലാതെ അടച്ചിട്ട മുറിയ്‌ക്കുള്ളില്‍ ഒരു വിദ്യാര്‍ഥി മറ്റൊരു വിദ്യാര്‍ഥിയെ മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞദിവസമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
പ്രചരിക്കുന്ന വീഡിയോയില്‍ വെളുത്ത ടീ ഷര്‍ട്ട് ധരിച്ച വിദ്യാര്‍ഥി മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച കുട്ടിയെ തുടര്‍ച്ചയായി തല്ലുന്നതായി കാണാം.
ഈ സമയം ഒരു അധ്യാപിക ക്ലാസ് മുറിയിലേക്ക് കടന്നുവരുന്നുണ്ട്. വന്നതിനേക്കാള്‍ വേഗതയില്‍ അവര്‍ മടങ്ങിപ്പോവുകയും ചെയ്യുന്നു.
ഈ സമയമത്രയും വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിപിടി തുടരുന്നുണ്ട്. അടിയേറ്റ വിദ്യാര്‍ഥി നിലത്ത് വീണുകിടക്കുന്നതായും കാണാം.
വീഡിയോയുടെ അവസാനഭാഗങ്ങളില്‍ മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെട്ടാന്‍ വിദ്യാര്‍ഥി തന്‍റെ സഹപാഠിയുടെ പിറകില്‍ ഒളിക്കുന്നു. ഈ സമയവും വെളുത്ത ടീ ഷര്‍ട്ട് ധരിച്ച വിദ്യാര്‍ഥിയുടെ മര്‍ദനം തുടരുന്നുണ്ട്.
സംഭവത്തില്‍ അക്ഷര എന്ന വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റിട്ടുള്ളത്. അക്ഷരയും സഹോദരന്‍ ആദ്യനാഥും അടുത്തിടെയാണ് ഈ പ്രീ സ്‌കൂളില്‍ പ്രവേശനം നേടുന്നത്.
വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഇത്തരത്തിലുള്ള കശപിശകളും കയ്യാങ്കളികളും വച്ചുപൊറുപ്പിക്കാനാവില്ലെന്നും അധ്യാപകരുടെ ഭാഗത്തു നിന്നും വീഴ്‌ചയുണ്ടായെന്നുമാണ് വീഡിയോ പ്രചരിച്ചതോടെയുള്ള രക്ഷിതാക്കളുടെ പ്രതികരണം.
എന്നാല്‍ ഇത് സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സ്വാഭാവിക അടിപിടിയായി കണ്ടാല്‍മതിയെന്നാണ് സ്‌കൂളിന്‍റെ വിശദീകരണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.