ബജ്റംഗദളിനെ നിരോധിക്കാൻ കോൺഗ്രസിനാവില്ല ; ഷെട്ടാർ

ബെംഗളൂരു: അധികാരത്തിലെത്തിയാല്‍ തീവ്രഹിന്ദു സംഘടനയായ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം അതിരുവിട്ടതാണെന്ന് ജഗദീഷ് ഷെട്ടാര്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി.വിട്ട ഷെട്ടാര്‍ ഹുബ്ബള്ളി ധാര്‍വാര്‍ഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്.

കോണ്‍ഗ്രസിനായി ലിംഗായത്ത് ജില്ലകളില്‍ പ്രചാരണത്തിന് പോയിരുന്ന ഷെട്ടാര്‍ ഇന്നലെയാണ് ഹുബ്ബള്ളിയിലെ കേശവപുര മഥുര എസ്റ്റേറ്റിലെ വീട്ടില്‍ തിരിച്ചെത്തിയത്.വീട്ടില്‍ അനുയായികളുടേയും നേതാക്കളുടേയും മാധ്യമങ്ങളുടേയും തിരക്കായിരുന്നു.

  കാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ

ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് മറുപടി നോക്കുകയായിരുന്നു അദ്ദേഹം.

അത് ഒഴിവാക്കാമായിരുന്നു. ഒരു ദേശീയ പ്രസ്ഥാനത്തേയും നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകില്ല. അത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ജോലിയാണ്. സംസ്ഥാന സര്‍ക്കാരിന് കഴിയാത്ത കാര്യം തിരഞ്ഞെടുപ്പ് വാഗ്ദാനമായി കൊണ്ടുവരുന്നത് ആലോചനയില്ലായ്മയാണ്. മുതിര്‍ന്ന നേതാവ് വീരപ്പമൊയ്ലി അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് മതേതര പ്രസ്ഥാനമാണ്. തിരുത്തല്‍ വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
[masterslider id="10"]

Related posts