കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു, 5 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു

ഡൽഹി: ജമ്മു കാശ്മീറിലെ രജൗരി സെക്ടറിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു.

ഭീകരരുടെ ഭാഗത്ത് ആരെങ്കിലും കൊല്ലപ്പെട്ടോയെന്ന് ഇതുവരെ വ്യക്തമല്ല. ഏറ്റുമുട്ടൽ തുടരുകയാണ്. ഉച്ചയോടെ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരിൽ മൂന്ന് പേരും വൈകീട്ടോടെ വീരചരമം പ്രാപിക്കുകയായിരുന്നു. പൂഞ്ചിൽ സൈന്യത്തിന്റെ ട്രക്ക് ആക്രമിച്ച്‌ അഞ്ച് സൈനികരെ കൊലപ്പെടുത്തിയ സംഘത്തിലുള്ളവരുമായാണ് ഏറ്റുമുട്ടൽ എന്നാണ് വിവരം. രജൗരി സെക്ടറിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികൻ ഇപ്പോഴും അത്യാസന്ന നില തരണം ചെയ്തിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിൽ പുക; ബെംഗളൂരു വിമാനത്താവളത്തിൽ 230 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  രണ്ട് പേരുടെ ശമ്പളമുണ്ടായിട്ടും ബെംഗളൂരുവിൽ വീട് നടന്നില്ല; യുകെയിൽ പോയി വീട് വാങ്ങി ടെക്കി യുവതിയുടെ ഞെട്ടിക്കുന്ന പോസ്റ്റ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts