ഷൂട്ടിങ്ങിനിടെ നടൻ വിക്രമിന് ഗുരുതര പരിക്ക്, സർജറി ഉടൻ

ചെന്നൈ: പാ രഞ്ജിത്തിന്റെ ‘തങ്കലാൻ’ ചിത്രീകരണത്തിനിടെ നടൻ വിക്രമിന് ഗുരുതര പരിക്ക്.

ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ വിക്രമിന്റെ വാരിയെല്ലൊടിഞ്ഞതായാണ് പുറത്ത് വരുന്ന വിവരം. ഡോക്ടർമാർ സർജറി നിർദ്ദേശിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ വിക്രം ‘തങ്കലാൻ’ ചിത്രീകരണത്തിൽ നിന്ന് ഇടവേളയെടുക്കും. ‘പൊന്നിയൻ സെൽവൻ 2’ പ്രമോഷൻ പൂർത്തിയായി കഴിഞ്ഞ ദിവസമാണ് വിക്രം ‘തങ്കലാൻ’ സംഘത്തിനൊപ്പം ചേർന്നത്. ഷൂട്ടിന് മുൻപുളള റിഹേഴ്‌സലിനിടെയാണ് താരത്തിന് അപകടം സംഭവിച്ചത്.

  "പെൺകുട്ടികൾക്ക് മാത്രമല്ല, ഇനി ആൺകുട്ടികൾക്കും ടിക്കറ്റില്ല! കർണാടകയിൽ വരുന്നത് വിപ്ലവകരമായ മാറ്റം

ഒരു മാസത്തോളം താരത്തിന് സിനിമാ രംഗത്ത് നിന്ന് ഇടവേള എടുക്കേണ്ടി വന്നേക്കും. ഇതോടെ തങ്കലാൻ ചിത്രീകരണവും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ശത്രുതയുടെ പാത വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണം’; ലിയോ പതിനാലാമൻ മാർപാപ്പ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us